
ഗുജറാത്തില്‍ ട്രെയിന്‍ അപകടത്തില്‍ 350 പേര്‍ക്ക് ജീവന് നഷ്ടമായതായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ സഹിതം വ്യാജ പ്രചാരണം. മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രഡ്സിലാണ് പ്രചാരണം നടക്കുന്നത്. ഈ സാഹചര്യത്തില്‍ വീഡിയോയുടെ വസ്തുത വിശദമായി അറിയാം.
പ്രചാരണം
‘ഗുജറാത്തില്‍ വലിയ അപകടമുണ്ടായി, 350 പേര് മരണപ്പെട്ടു, 580 പേര്‍ക്ക് പരിക്കേറ്റു. ഇക്കാര്യം എല്ലാവര്ക്കും ഷെയര്‍ ചെയ്യൂ’– എന്ന തലക്കെട്ടിലാണ് വീഡിയോ രാജേഷ് പണ്ഡിറ്റ് എന്നയാള്‍ ത്രഡ്സില്‍ പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ചുവടെ
വസ്തുത
ഇത്തരത്തിലൊരു മഹാദുരന്തം ഇന്ത്യയില്‍ ഏത് ഭാഗത്ത് സംഭവിച്ചാലും അത് വലിയ വാര്‍ത്തയാവേണ്ടതാണ്. എന്നാല്‍ പരിശോധനയില്‍ അത്തരം റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. ഝാര്‍ഖണ്ഡില്‍ നടന്ന ഒരു ട്രെയിനപകടത്തില്‍ വീഡിയോയാണ് പ്രചരിക്കുന്നത് എന്നാണ് ഫാക്ട് ചെക്ക് വെബ്സൈറ്റായ കണ്ടെത്തല്‍. ഝാര്‍ഖണ്ഡിലെ അപകടത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന് നഷ്ടമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിഗമനം
ഗുജറാത്തില്‍ സമീപകാലത്ത് ട്രെയിന്‍ പാളം തെറ്റി 350 പേര് മരണപ്പെടുകയും 580 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന വീഡിയോ പ്രചാരണം വാസ്തവവിരുദ്ധമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]