![](https://newskerala.net/wp-content/uploads/2025/02/prithviraj.1.3137402.jpg)
സിനിമാ നിർമാതാക്കളായ സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലെ വാക്പോരിനിടെ പോസ്റ്റുമായി നടൻ പൃഥ്വിരാജ്. സുരേഷ് കുമാറിനെ വിമർശിച്ചുകൊണ്ടുള്ള ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് പങ്കുവച്ച് ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റ ബഡ്ജറ്റിനെക്കുറിച്ചും സുരേഷ് കുമാർ പരാമർശിച്ചിരുന്നു.
നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്. ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി സുരേഷ് കുമാർ പറഞ്ഞത് സിനിമയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന നൂറ് കണക്കിന് ആളുകളെ ബാധിക്കുന്നതാണെന്നും, ഇതൊക്കെ പറയാൻ ആരാണ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നും ആന്റണി ചോദിച്ചു.
ഇതിൽ സുരേഷ് കുമാർ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ആന്റണി സിനിമ കണ്ടുതുടങ്ങുമ്പോൾ സിനിമ നിർമ്മിച്ചയാളാണ് താൻ എന്നും അപ്പുറത്ത് നിൽക്കുന്നത് മോഹൻലാൽ ആയതുകൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ലെന്നുമാണ് സുരേഷ് കുമാറിന്റെ പ്രതികരണം.
‘അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട പൊസിഷനിൽ ഇരിക്കുന്ന ആളെന്ന നിലയിലും എത്രയോ കാലമായി സംഘടനയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിലും എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. വിവിധ സംഘടനകളുമായി നീണ്ട നാളായി ചർച്ച ചെയ്തതിന് ശേഷമാണ് സമരത്തിലേക്ക് പോവുകയാണെന്ന തീരുമാനത്തിലേക്ക് എത്തിയത്.
ഞാനൊരു മണ്ടനല്ല. ഒരുപാട് കാലമായി ഇവിടെയുണ്ട്. ആന്റണി പെരുമ്പാവൂർ സിനിമ കണ്ടു തുടങ്ങിയപ്പോൾ സിനിമ എടുത്ത ആളാണ് ഞാൻ. തമാശ കളിക്കാനല്ല ഞാൻ സിനിമയിലിരിക്കുന്നത്. 46 വർഷമായി സിനിമാ രംഗത്തു വന്നിട്ട്. മോഹൻലാലിന്റെ അടുത്ത് വരുന്ന സമയം മുതൽ എനിക്ക് അറിയാവുന്ന ആളാണ് ആന്റണി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആന്റോ ജോസഫ് മേയ് മാസം വരെ അസോസിയഷേനിൽ നിന്ന് ലീവ് എടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രതികരിച്ചത്. അസോസിയേഷന്റെ ഒരു കാര്യത്തിനും ആന്റണി വരാറില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കാര്യങ്ങൾ അറിയില്ല.
ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞിട്ടാണ് എമ്പുരാന്റെ കാര്യം പറഞ്ഞത്. പറഞ്ഞത് പിൻവലിക്കണമെങ്കിൽ ചെയ്യാം. അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. ആവശ്യമില്ലാത്ത പ്രശ്നമുണ്ടാക്കാൻ എനിക്ക് താൽപര്യമില്ല. നൂറ് കോടി ക്ളബിൽ കയറിയിട്ടുണ്ടെങ്കിൽ അതിന്റെ കണക്കുകൾ ആന്റണി അടക്കമുള്ളവർ കാണിക്കട്ടെ’- എന്നാണ് സുരേഷ് കുമാർ ആന്റണി പെരുമ്പാവൂരിന് മറുപടി നൽകിയിരിക്കുന്നത്.