![](https://newskerala.net/wp-content/uploads/2025/02/expressway.1.3137142.jpg)
ലക്നൗ: റോഡിൽ ബ്രേക്ക് ഡൗൺ ആവുകയും ട്രാഫിക് കുരുക്ക് സൃഷ്ടിക്കുകയും ചെയ്യുന്ന വാഹനങ്ങൾക്ക് വൻ തുക പിഴയീടാക്കാൻ ട്രാഫിക് പൊലീസ്. ദിനംപ്രതി പത്ത് ലക്ഷത്തിലേറെ വാഹനങ്ങൾ കടന്നുപോകുന്ന നോയിഡ എക്സ്പ്രസ് വേയിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഇവിടെ ഗതാഗതക്കുരുക്ക് പതിവായതിനാലാണ് ഇത്തരമൊരു നടപടിയെന്ന് നോയിഡ ട്രാഫിക് പൊലീസ് വ്യക്തമാക്കി.
നോയിഡ, ഗ്രേറ്റർ നോയിഡ, ഡൽഹി, യമുന എക്സ്പ്രസ് വേ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് നോയിഡ എക്സ്പ്രസ് വേ. തുടക്കത്തിൽ കൊമേഷ്യൽ വാഹനങ്ങൾക്ക് മാത്രമായിരിക്കും നിയമം ബാധകമാവുക. വൈകാതെ തന്നെ മറ്റ് വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കുമെന്ന് പൊലീസ് പറഞ്ഞു. 5000 മുതൽ 20,000 രൂപവരെയാണ് പിഴ. ഇതിനുപുറമെ വാഹനം പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ട്.
വാഹനങ്ങളുടെ കൃത്യമായ പരിശോധന നടത്തി റോഡിലിറക്കാൻ യോഗ്യമാണെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം പ്രാബല്യത്തിലാക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഒഫ് പൊലീസ് (ട്രാഫിക്) ലഖൻ സിംഗ് യാദവ് പറഞ്ഞു. ബസ്, ട്രക്ക്, ഡിസിഎം, ഓവർലോഡ് കയറ്റുന്ന വാഹനങ്ങൾ തുടങ്ങിയവയാണ് കൊമേഷ്യൽ വാഹനങ്ങളിൽ ഉൾപ്പെടുക. ഒരാഴ്ചക്കിടെ റോഡിൽ ബ്രേക്ക് ഡൗണായ 22 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 210 വാഹനങ്ങൾക്ക് ചെലാൻ അയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എക്സ്പ്രസ് വേയിൽ പുതിയ വേഗത പരിധി ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. മണിക്കൂറിൽ 75 കിലോമീറ്ററാണ് ചെറുവാഹനങ്ങളുടെ വേഗത പരിധി. ഹെവി വാഹനങ്ങൾക്ക് മണിക്കൂറിൽ 60 കിലോമീറ്ററും.