![](https://newskerala.net/wp-content/uploads/2025/02/riyaz.1.3137094.jpg)
കൽപ്പറ്റ: ബാറിന് പുറത്ത് സുഹൃത്തുക്കളുമായുണ്ടായ വാക്കുതർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു. ഏരിയാപ്പളളി ഗാന്ധിനഗർ സ്വദേശി റിയാസാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാത്രി പുൽപ്പളളിയിലെ ബാറിന് പുറത്തായിരുന്നു സംഭവം. മീനംകൊല്ലി സ്വദേശികളുമായുളള വാക്കുതർക്കത്തിനിടയിലാണ് റിയാസിന് കുത്തേറ്റത്. പ്രതികൾ ആരൊക്കെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
ശരീരത്തിൽ നിരവധി തവണ കുത്തേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു റിയാസ്. ആക്രമണത്തിന് ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. ഒടുവിൽ നാട്ടുകാരാണ് യുവാവിനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]