

പണം അടയ്ക്കുന്നതിനെ ചൊല്ലി വാക്ക് തർക്കം ; കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസിൽ ആക്രമണം: സംഭവത്തിൽ മൂന്നു പേരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ചിങ്ങവനം: കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കണിയാൻ മല ഭാഗത്ത് പൂവത്തുംമൂട്ടിൽ വീട്ടിൽ അജിത്ത് പി.ഷാജി (26), ഇയാളുടെ സഹോദരൻ അഭിജിത്ത് പി.ഷാജി (28), പനച്ചിക്കാട് കണിയാൻമല ഭാഗത്ത് ചിരക്കരോട്ട് വീട്ടിൽ ശ്രീജിത്ത്(24) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് പതിനൊന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടി കോട്ടയം കോടിമത ഭാഗത്ത് പ്രവർത്തിക്കുന്ന ബിവറേജ് ഷോപ്പിൽ മദ്യം വാങ്ങാൻ എത്തുകയും തുടർന്ന് ജീവനക്കാരനുമായി പണം അടയ്ക്കുന്നതിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇവർ അവിടെയിരുന്ന സ്വൈപ്പിങ് മെഷീൻ കൊണ്ട് ജീവനക്കാരന്റെ തലയ്ക്ക് അടിക്കുകയും, മെഷീൻ എറിഞ്ഞു തകർക്കുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് ഇവർ അവിടെ നിന്ന് കടന്നു കളയുകയും ചെയ്തു.പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആർ, എസ്.ഐ മാരായ സജീർ ഇ.എം, പ്രകാശൻ ചെട്ടിയാർ, സി.പി.ഒ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]