
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ആളാണ് ഹണി റോസ്. പിന്നീട് മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചും ഹണി മലയാളികളുടെ മനസിൽ ഇടംനേടി. സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള ആളു കൂടിയാണ് ഹണിറോസ്. തുടരെയുള്ള ഉദ്ഘാടനങ്ങൾ കാരണമായിരുന്നു അവയെല്ലാം. ഇതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളെല്ലാം വളരെ ലാഘവത്തോടെ എടുക്കുന്ന ഹണി ഇപ്പോൾ പങ്കുവച്ചൊരു ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടിയിരിക്കുകയാണ്.
തനിക്കെതിരെയുള്ള ഒരു ട്രോൾ ആണ് ഹണി റോസ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൊടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ ട്രോളുകൾ തയ്യാറാക്കുന്നതിൽ അഗ്രഗണ്യനായ ഉബൈദ് ഇബ്രാഹിം ആണ് ഈ ട്രോൾ വീഡിയോയ്ക്ക് പിന്നിൽ ഇതിന്റെ ലിങ്ക് സഹിതമാണ് ഹണി ഷെയർ ചെയ്തത്. ‘മികച്ച ഉദ്ഘടക അവാർഡ് ഹണി റോസ് തൂക്കി!’, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരായ ട്രോളിനെ വളരെ രസകരമായി എടുത്ത നടിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇതാണ് വൈബ് എന്നാണ് ഏവരും പറയുന്നത്.
‘റേച്ചല്‍’ എന്ന ചിത്രമാണ് ഹണി റോസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്, ചന്തു സലിംകുമാര്‍, രാധിക തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശക്തമായൊരു കഥാപാത്രത്തെയാണ് ഹണി ഇതില്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാണ്. സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് റേച്ചല്‍. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം.
Last Updated Feb 13, 2024, 7:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]