
റിയാദ്: നിയമലംഘന കേസ്സുകളിൽ ശിക്ഷിക്കപ്പെട്ട മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ദമ്മാം ജയിലിൽനിന്ന് മോചിതരായി നാട്ടിലേക്ക് മടങ്ങി. ആറു മലയാളികളും ഓരോ തമിഴ്നാട്, ഉത്തർപ്രദേശ് സ്വദേശികളുമാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ഇതിൽ ഉത്തർപ്രദേശ് സ്വദേശിക്ക് കോടതിയിൽ നിന്നും ഒരു മാസത്തെ ശിക്ഷയാണ് വിധിച്ചതെങ്കിലും ഒരു വർഷമായി ദമ്മാം ജയിലിൽ കഴിയുകയായിരുന്നു.
ഇദ്ദേഹത്തിൻറെ ജയിൽ വാസത്തെ കുറിച്ച് അറിഞ്ഞ സാമൂഹ്യ പ്രവർത്തകന് മണിക്കുട്ടന് വിധിപ്പകർപ്പ് ശേഖരിച്ചു ദമ്മാം കോടതിയിലെ ജഡ്ജിയെ സമീപിച്ചതോടെയാണ് അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങിയത്. ഇതിനു സമാനമായി കൊൽലം സ്വദേശിക്ക് രണ്ടു വർഷമായിരുന്നു ശിക്ഷ വിധിയെങ്കിലും മൂന്ന് വർഷത്തിനു ശേഷമാണ് ഇപ്പോൾ നാടണയാന്‍ സാധിച്ചത്. ഇദ്ദേഹത്തിെൻറ മോചനം കാരണമായത് പേരിലുള്ള വാഹനമായിരുന്നു.
കാർ വിൽക്കാനും പേരിൽ നിന്നും അത് മാറ്റിയെടുക്കാനും വേണ്ടി സ്വന്തം സുഹൃത്തിനെ ഏൽപിച്ചെങ്കിലും സുഹൃത്ത് ഈ കാർ വിൽപ്പന നടത്താതെ ഓടിക്കുകയും ഇതിലൂടെ നിരവധി ട്രാഫിക്ക് നിയമ ലംഘനങ്ങൾ നടത്തുകയും ഭീമമായ തുക പിഴ വരുത്തുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട സാമൂഹ്യ പ്രവർതകന് മണിക്കുട്ടന് അധികൃതരുമായി ബന്ധപ്പെട്ടു ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അനുകൂലമായ സാഹചര്യമുണ്ടായത്. ഇതിനു സമാനമായി നിരവധിയാളുകൾ ശിക്ഷാ കാലാവധി കഴിഞ്ഞും ജയിലിൽ കഴിയുന്നതായി സാമൂഹ്യ പ്രവർത്തകർ പറയുന്നു. പ്രധാന കാരണമായി പറയുന്നത് ഫയലുകൾ വിധിക്ക് ശേഷം കൃത്യമായി ജയിലുകളിൽ എത്തുന്നില്ല എന്നതാണ്.
Read Also –
ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയവരിൽ ആറുപേർ മലയാളികൾ ആണെങ്കിലും ഇവർക്കെല്ലാം ടിക്കറ്റ് നൽകിയത് ലഖ്നൗവിലേക്കാണ്. ജയിലിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ടിക്കറ്റിനു 1350 റിയാലാണ് അധികൃതർ ഈടാക്കി കൊണ്ടിരിക്കുന്നതെങ്കിലും മലയാളികളുൾപ്പടെയുള്ളവർക്ക് വടക്കേ ഇന്ത്യയിലെ ഏതെങ്കിലും എയർപോർട്ടുകളിലേക്ക് അയക്കുന്നതിലൂടെ ഏറെ പ്രയാസങ്ങൾ നേരിടുന്നതായി സാമൂഹ്യ പ്രവർത്തകർ പറയുന്നു. കൂടാതെ ടിക്കറ്റിന് തുഛമായ നിരക്കുള്ള സമയത്തും ഈ തുക ഈടാക്കുന്നത് പലപ്പോഴും സാമൂഹ്യപ്രവർത്തകരുടെ മേൽ തെറ്റിധാരണ ഉണ്ടാക്കുന്നതായും ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ അടിയന്തിര ഇടപെടൽ അനിവാര്യമാണെന്നും സാമൂഹ്യ പ്രവർത്തകൻ മണിക്കുട്ടന് പറയുന്നു.
ᐧ
Last Updated Feb 12, 2024, 5:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]