
മിനി സ്ക്രീന്‍ ലോകത്ത് വീണ്ടുമൊരു താരവിവാഹം കൂടി. നടി ഹരിത നായരാണ് വിവാഹിതയാകാന്‍ പോകുന്നത്.
ഇന്നായിരുന്നു ഹരിതയുടെ വിവാഹ നിശ്ചയം നടന്നത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
പരമ്പരയിലെ വില്ലത്തി സുസ്മിതയെ ആളുകള്‍ക്ക് ഇഷ്ടമാണ്. മോഡലിങ് രംഗത്തുനിന്നാണ് ഹരിത മിനിസ്ക്രീനിലേക്ക് എത്തിയത്.
സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് ഹരിത. തന്റെ വരനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് ഹരിത.
സനോജ് റിയാന്‍ ആണ് ഹരിതയുടെ വരന്. ഞാന്‍ ദുബായില്‍ ജോലി ചെയ്യുകയാണ്.
ഞങ്ങള്‍ ആദ്യം കാണുന്നത് മാട്രിമോണയിലാണ്. പിന്നീട് നേരിട്ട് കാണുകയായിരുന്നു.
ഏഴ് മാസത്തെ പരിചയമാണുള്ളത്. പക്ഷെ ഏഴ് മാസം മാത്രമാണെങ്കിലും വര്‍ഷങ്ങളായിട്ട് അറിയുന്നത് പോലെയാണ്.
ആദ്യ ദിവസം മുതല്‍ക്കെ ഞങ്ങള്‍ക്കിടയില്‍ ആ അടുപ്പമുണ്ടായിരുന്നു. ഞങ്ങള്ക്കിടിയിലൊരു കമ്പാറ്റലിറ്റിയുണ്ടായിരുന്നു.
സുഹൃത്തുക്കളെപ്പോലെയാണ്. ഇപ്പോഴും നല്ല സൗഹൃദമാണെന്ന് സനോജ് പറയുന്നുണ്ട്.
തന്റെ വരനെ ഹരിത ഇത്രയും കാലം പരസ്യപ്പെടുത്തിയിരുന്നില്ല. അത് എന്തുകൊണ്ടാണെന്ന് ഹരിത പറയുന്നുണ്ട്.
താനൊരു പ്രൈവേറ്റ് പേഴ്സണ്‍ ആണെന്നാണ് സനോജ് പറയുന്നത്. അതുകൊണ്ട് മാത്രമാണ്.
പലരും വിചാരിക്കുന്നുണ്ടാകും എന്താണ് പരസ്യപ്പെടുത്താത് എന്നൊക്കെ. ഞാന്‍ ഇദ്ദേഹത്തിന്റെ പ്രൈവസിയെ മാനിക്കുന്നുവെന്ന് മാത്രം.
ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ വന്നു നില്‍ക്കുകയാണ്. കാരണം ഇപ്പോള്‍ ഇത് ഒഫീഷ്യലായിരിക്കുകയാണെന്ന് ഹരിത പറയുന്നു.
‘മമ്മൂക്ക സാർ..ഇതെങ്ങനെ സാധിക്കുന്നു, ആശ്ചര്യം’; ‘ഭ്രമയുഗ’ത്തെ പ്രശംസിച്ച് തമിഴ് സംവിധായകൻ കഴിഞ്ഞ ദിവസമാണ് ഹരിത വിവാഹിതയാകുന്നു എന്ന വാര്‍ത്ത താരം പങ്കുവെക്കുന്നത്. കുടുംബശ്രീ ശാരദ എന്ന സീരിയലില്‍ ഹരിതയ്ക്കൊപ്പം അഭിനയിക്കുന്ന മെര്‍ഷീന നീനു, കാജല്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഹരിതയ്ക്ക് ഒരു പ്രീ എന്‍ഗേജ്മെന്റ് പാര്‍ട്ടി ഒരുക്കിയിരുന്നു.
അതേസമയം കഴിഞ്ഞ കുറച്ചു നാളായി ഹരിത വിവാഹിതയാവാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ആരാണ് വരന് എന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
Last Updated Feb 12, 2024, 10:29 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]