
റിയാദ്- സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ താരം ബ്രസീലിന്റെ നെയ്മാർ റിയാദിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ ലിഗ്മെന്റിന് പരിക്കേറ്റ താരം വിശ്രമത്തിലായിരുന്നു.
തിങ്കളാഴ്ച വൈകുന്നരമാണ് നെയ്മാർ റിയാദിലെത്തിയത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇറാൻ ടീമായ സബാനെ നേരിടാനൊരുങ്ങുകയാണ് ഹിലാൽ.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേക്കെതിരായ ബ്രസീലിന്റെ മത്സരത്തിലാണ് നെയ്മാറിന് പരിക്കേറ്റത്.
@Neymarjr is back to Riyadh #NJR10 #AlHilal pic.twitter.com/eREAIu7CcA
— AlHilal Saudi Club (@Alhilal_EN) February 12, 2024
ഗുരുതരമായ പരിക്കിനെ തുടർന്ന് മാസങ്ങളോളം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നു. അതേസമയം, താരത്തിന്റെ പരിക്ക് ഇനിയും ഭേദമായിട്ടില്ല.
അടുത്ത സീസണിൽ മാത്രമേ നെയ്മാറിന് ഗ്രൗണ്ടിലിറങ്ങാനാകൂ.
അൽ ഹിലാൽ പുറത്തുവിട്ട വീഡിയോയിൽ നെയ്മാർ റിയാദ് വിമാനതാവളത്തിൽ ഇറങ്ങുന്നത് കാണിക്കുന്നുണ്ട്.
കുട്ടികൾ പൂക്കൾ നൽകിയാണ് താരത്തെ സ്വീകരിക്കുന്നത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]