
പത്തനംതിട്ട: പത്തനംതിട്ട മൂഴിയാർ കൊച്ചാണ്ടിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം.
മരിച്ച അജിയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ട്. അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
കൊച്ചാണ്ടി സ്വദേശി അജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 50 വയസ്സുള്ള അജി ഒറ്റയ്ക്കാണ് താമസം.
മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് പിന്നിൽ ക്ഷതമേറ്റിട്ടുണ്ട്.
കൊലപാതകം എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ വന്നുപോയ അടുത്ത ബന്ധുവുമായി തർക്കമുണ്ടാകുകയും, അതിൽ പരിക്കേൽക്കുകയും ചെയ്തെന്ന സംശയമാണുള്ളത്.
ബന്ധുവിനെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം സംബന്ധിച്ച സ്ഥിരീകരണം വരുമെന്ന് മൂഴിയാർ പൊലീസ് അറിയിച്ചു.
ഈറ്റവെട്ടും കൂലിപ്പണിയുമാണ് അജിയുടെ തൊഴിൽ. ഭാര്യയും മക്കളും അടൂരിലാണ് താമസം.
ഉഗ്രസ്ഫോടനത്തിന് കാരണമായത് എന്ത്? നിയമങ്ങൾ കാറ്റിൽപ്പറത്തി ഇരുവിഭാഗങ്ങളുടെ മത്സര വെടിക്കെട്ട്, അടിമുടി ദുരൂഹത …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]