

കേരള ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹൻ പ്രേം ; പുതിയ അവസരങ്ങള്‍ക്കായി താരം
തിരുവനന്തപുരം: കേരള ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹൻ പ്രേം. ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ വിജയം നേടിയതിന് പിന്നാലെയാണ് താരത്തിന്റെ തീരുമാനം.ഈ സീസണില്‍ കേരളത്തിന് ഇനി ഒരു മത്സരം മാത്രമാണുള്ളത്. കേരളത്തിന്റെ ക്വാർട്ടർ പ്രവേശന സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.
കേരളാ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും രോഹൻ ആഭ്യന്തര ക്രിക്കറ്റ് മതിയാക്കിയിട്ടില്ല. മറ്റുടീമുകള്‍ക്കായി താരം കളിച്ചേക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. 37കാരനായ ഇടം കയ്യൻ ബാറ്റർ കേരളാ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലെയും സ്ഥിരം സാന്നിധ്യമാണ്.
2005 ജനുവരിയിലാണ് രോഹൻ കേരളാ ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റില്‍ 8000ത്തിലധികം റണ്‍സ് രോഹൻ നേടിയിട്ടുണ്ട്. അതില്‍ 5479 റണ്‍സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മാത്രമായി താരം നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |