
മാനന്തവാടി: പ്രതിപക്ഷ നേതാവ് വിഡി സതീശനോട് വൈകാരികമായി പ്രതികരിച്ച് വയനാട് മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ. തന്റെ അച്ഛന് വന്ന ഗതി ആർക്കും വരരുതെന്ന് അജീഷിന്റെ മകൾ വിതുമ്പിക്കൊണ്ട് പറഞ്ഞു. ”എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനി വയനാട്ടിൽ ഒരാൾക്കും സംഭവിക്കരുത്. ഞാൻ കരഞ്ഞതുപോലെ വേറൊരു കൊച്ചും ഇനി കരയാൻ പാടില്ല. വയനാട്ടിൽ ധാരാളം ആളുകൾ കടുവയുടെയും ആനയുടേയും ആക്രമണത്തിൽ മരിക്കുന്നുണ്ട്. ഇതുവരെ അതിനൊരു പോംവഴി വയനാട്ടിൽ വന്നിട്ടില്ല. ഡാഡി ഓടീട്ട് അവടെ എത്താൻ പറ്റാത്തത് കൊണ്ടല്ലേ? എന്തുകൊണ്ടാണ് കാട്ടാന ഇങ്ങോട്ട് വരുന്നത്?” കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിക്കുന്നതായിരുന്നു അജീഷിന്റെ മകളുടെ തേങ്ങലടക്കിയുള്ള വാക്കുകൾ. കഴിഞ്ഞ ദിവസം ബേലൂർ മഖ്ന എന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ സന്ദർശനം നടത്താനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്.
Last Updated Feb 12, 2024, 6:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]