
കൊച്ചി- ഗായിക കെ.എസ് ചിത്രക്കും ഭര്‍ത്താവ് വിജയ് ശങ്കറിനും വിവാഹ വാര്‍ഷികാശംസ നേര്‍ന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. തന്റെ ജീവിതത്തില്‍ ഇരുവരും കൂടെയുള്ളതില്‍ അതിയായ സന്തോഷമുണ്ടെന്നും ഒരാള്‍ ശാന്തമായ സ്നേഹശക്തിയും മറ്റൊരാള്‍ ആഞ്ഞടിക്കുന്ന സുനാമിയെ പോലെയാണെന്നും രഞ്ജിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് മനുഷ്യര്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍.
ജീവിതത്തില്‍ ഒന്നിച്ചതിന്റെ 37ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇവര്‍. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് സന്തോഷവും സ്നേഹവും ആരോഗ്യവും അഭിവൃദ്ധിയുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
വ്യക്തികള്‍ എന്ന നിലയില്‍ നിങ്ങള്‍ രണ്ട് ധ്രുവത്തിലാണ്. ഒന്നിച്ച് നിങ്ങളൊരു വിജയ കൂട്ടുകെട്ടാണ്.
എന്റെ ജീവിതത്തില്‍ നിങ്ങള്‍ രണ്ട് പേരുമുള്ളതില് എനിക്ക് അതിയായ സന്തോഷമുണ്ട്. ഒന്ന് ശാന്തമായ സ്നേഹശക്തിയും മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമിയ പോലെയുമാണ്.
ഈ നിശേഷ ദിനത്തില്‍ ചിത്ര ചേച്ചിക്കും വിജയന് ചേട്ടനും ഒത്തിരിയൊത്തി സ്നേഹവും ആശംസകളും നേരുന്നു-രഞ്ജിനി കുറിച്ചു. ചിത്രയെ ചേര്ത്തുപിട്ച്ച് ചുംബിക്കുന്ന രഞ്ജിനിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]