
തുടരെയുള്ള പരാജയങ്ങളിൽ നിന്നും മോഹൻലാലിനെ തിരികെ എത്തിച്ച സിനിമ ആയിരുന്നു ‘നേര്’. ദൃശ്യം ഫ്രാഞ്ചൈസി ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്ന് റിലീസിന് പിന്നാലെ വ്യക്തമാകുകയും ചെയ്തിരുന്നു. നിലവിൽ ഒടിടിയിൽ സ്ട്രീം ചെയ്യുന്ന നേരിന്റെ ക്ലോസിംഗ് കളക്ഷൻ എത്രയെന്ന വിവരം പുറത്തുവരികയാണ് ഇപ്പോൾ.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 47.75കോടിയാണ് കേരളത്തിൽ നിന്നുമാത്രം നേര് നേടിയിരിക്കുന്നത്. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്നും 5.55 കോടി. ഓവർസീസിൽ $3.9മില്യൺ എന്നിങ്ങനെയാണ് നേടിയത്. ആകെ മൊത്തം 85.70കോടിയാണ് നേര് സ്വന്തമാക്കിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം മോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് മോഹൻലാൽ സിനിമയിപ്പോള്‍ ഉള്ളത്. നേരിന്റെ ബജറ്റ് 12കോടിയാണെന്നാണ് ചില ട്രേഡ് അനലിസ്റ്റുകളും ഐഎംഡിബിയും പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ഇല്ല. അതേസമയം, 100കോടിയുടെ ബിസിനസ് നേര് നേടിയിട്ടുണ്ട്. അക്കാര്യം മുൻപ് അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നു.
മലൈക്കോട്ടൈ വാലിബന് ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നിലവില്‍ മൂന്ന് വാരത്തില്‍ എത്തി നില്‍ക്കുകയാണ്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം ബോക്സ് ഓഫീസിലും തിയറ്ററിലും കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. ബറോസ് ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാര്‍ച്ചില്‍ തിയറ്ററില്‍ എത്തും. എമ്പുരാന്റെ ഷൂട്ട് ആണ് നിലവില്‍ നടക്കുന്നത്. വൃഷഭ, റമ്പാന് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് മോഹന്‍ലാല്‍ സിനിമകള്‍.
Last Updated Feb 12, 2024, 7:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]