പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്ത് ശബരിമല തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൊല്ലം – കാക്കിനട
ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എന്നീ അധിക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06065 കൊല്ലം – കാക്കിനട
ടൗൺ എക്സ്പ്രസ് 2026 ജനുവരി 15 വ്യാഴാഴ്ച പുലർച്ചെ 03:30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച 12:00ന് കാക്കിനട ടൗണിൽ എത്തിച്ചേരും.
തിരുവനന്തപുരം ഡിവിഷനിലെ, കായംകുളം ജംഗ്ഷൻ (04:00 മണിക്കൂർ / 04:02 മണിക്കൂർ), ചെങ്ങന്നൂർ (04:30 മണിക്കൂർ / 05:15 മണിക്കൂർ), തിരുവല്ല (05:25 മണിക്കൂർ / 05:27 മണിക്കൂർ), ചങ്ങനാശ്ശേരി (05:38 മണിക്കൂർ / 05:40 മണിക്കൂർ), കോട്ടയം (06:00 മണിക്കൂർ / 06:15 മണിക്കൂർ), എറണാകുളം ടൗൺ (07:20 മണിക്കൂർ / 07:25 മണിക്കൂർ), ആലുവ (08:10 മണിക്കൂർ / 08:12 മണിക്കൂർ), തൃശൂർ (09:10 മണിക്കൂർ / 09:12 മണിക്കൂർ) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. എതിർ ദിശയിൽ, ട്രെയിൻ നമ്പർ 06066 കാക്കിനട
ടൗൺ – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ 2026 ജനുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 6:28ന് കാക്കിനട ടൗണിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാത്രി 22:30ന് കൊല്ലത്ത് എത്തിച്ചേരും.
ട്രെയിൻ നമ്പർ 06067 തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ 2026 ജനുവരി 15 വ്യാഴാഴ്ച പുലർച്ചെ 04:10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച 3:00ന് ചരളാപ്പള്ളിയിൽ എത്തും. കൊല്ലം ജംഗ്ഷൻ, ചെങ്ങന്നൂർ (06:00 മണിക്കൂർ/06.30 മണിക്കൂർ), തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം (07:20 മണിക്കൂർ/07:25 മണിക്കൂർ), എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
തിരികെ ട്രെയിൻ നമ്പർ 06068 ചരളാപ്പള്ളി – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ 2026 ജനുവരി 16 വെള്ളിയാഴ്ച രാത്രി 21:45ന് ചരളാപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 08:00ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. ഈ വർഷം തീർത്ഥാടകരുടെ സൗകര്യാർത്ഥം 336 ശബരിമല ഉത്സവ സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ ഏർപ്പെടുത്തിയിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

