പേര് മാറ്റി നടൻ ജയം രവി. ഇനി മുതൽ തന്നെ രവി മോഹൻ എന്ന് വിളിക്കണമെന്നാണ് നടൻ പറഞ്ഞത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടൻ പങ്കുവച്ചത്. ‘രവി മോഹൻ’ എന്ന തലക്കെട്ടിൽ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
‘പ്രിയപ്പെട്ട ആരാധകർക്കും മാദ്ധ്യമങ്ങൾക്കും കൂട്ടുകാർക്കും, പുതിയ പ്രതീക്ഷകളുമായാണ് നാം ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാൻ എന്റെ പുതിയ അദ്ധ്യായത്തെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ ഞാൻ രവി മോഹൻ എന്ന് അറിയപ്പെടും. ഞാൻ ജീവിത്തിലെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് നീങ്ങുകയാണ്. ഈ പേരിൽ എന്നെ ഇനി മുതൽ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു’,- ജയം രവി കുറിച്ചു.
ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ വർഷം നടൻ വിവാഹമോചന വാർത്ത പങ്കുവച്ചത്. 15 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമിട്ടത്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും നടൻ അന്ന് വ്യക്തമാക്കിയിരുന്നു. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനുവേണ്ടിയാണ്. എന്റെ മുൻഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിന് മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് എല്ലാവർക്കും സന്തോഷവും എന്റർടെയ്ൻമെന്റും നൽകുക എന്നത് തുടരുമെന്നും നടൻ വ്യക്തമാക്കിയിരുന്നു. 2009 ൽ ആയിരുന്നു ജയം രവിയുടെയും ആർതിയുടെയും വിവാഹം. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കൾ ഇവർക്കുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]