കൊല്ലം: ജില്ലയിൽ പച്ചരി വില കുത്തനേ ഉയരുന്നു. കിലോഗ്രാമിന് 40 മുതൽ 47 രൂപവരെയാണ് മൊത്ത വിപണിയിലെ വില. മൂന്ന് മാസം മുമ്പ് 30ൽ താഴെയായിരുന്നു വില. ഡിസംബർ അവസാനത്തോടെയാണ് പച്ചരി വില ഉയർന്നത്.
പ്രധാനമായും തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചരി എത്തുന്നത്. ഇതിൽ 80 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. തമിഴ്നാട്ടിൽ പൊങ്കൽ പ്രമാണിച്ച് പച്ചരിക്ക് ഡിമാന്റേറിയതോടെയാണ് ജില്ലയിൽ പച്ചരിക്ക് വിലകൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. പച്ചരി വില കൂടിയതോടെ അരിപ്പൊടിയുടെയും മറ്രും വിലയും ഉയർന്നിട്ടുണ്ട്. പൊങ്കൽ കഴിയുന്നതോടെ വലിയതോതിൽ പച്ചരി വിപണിയിൽ എത്തുമെന്നും ഇതോടെ വില താഴുമെന്നുമാണ് പ്രതീക്ഷ.
അതേസമയം, ജയ, പൊന്നി അടക്കമുള്ള മറ്റിനം അരികളുടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇവ പ്രധാനമായും എത്തുന്നത്. ആന്ധ്ര അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവ് കൂടിയതാണ് വില കൂടാതിരിക്കാൻ കാരണം.
അരി വില ( ഹോൾസെയിൽ, റീട്ടെയിൽ )
പച്ചരി: ₹ 40-47, ₹ 45-50
ജയ: ₹ 39-50, ₹ 44-45
പൊന്നി: ₹ 41-45, ₹ 43-47
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നി പ്രീമിയം: ₹ 70, 77