മനുഷ്യ ഭാവനയ്ക്ക് എന്നും പ്രചോദനം തന്നിട്ടുള്ളവയാണ് ചന്ദ്രനും ആകാശവും ഗ്രഹങ്ങളുമെല്ലാം. സാഹിത്യത്തിലും ശാസ്ത്രത്തിലും വളരെ പ്രാധാന്യമർഹിക്കുന്ന സ്ഥാനം തന്നെ നമ്മുടെ ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രന് നാം നൽകിയിട്ടുണ്ട്.
സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും ശ്രമങ്ങൾ
ചന്ദ്രനെക്കുറിച്ച് പഠിക്കാൻ 20-ാം നൂറ്റാണ്ടിന്റെ തുടക്കകാലം മുതൽ തന്നെ കൃത്രിമ ഉപഗ്രഹങ്ങളെ അയക്കാൻ മനുഷ്യർ ശ്രമിച്ചിരുന്നു. 1958ൽ അന്നത്തെ സോവിയറ്റ് യൂണിയൻ ചന്ദ്രനിലേക്ക് പയനിയർ എന്ന കൃത്രിമ ഉപഗ്രഹം അയക്കാൻ ശ്രമിച്ചു. എന്നാൽ തുടക്കത്തിലേ തകർച്ചയായിരുന്നു ഫലം. പിന്നീട് 1959ൽ ലൂണ 2 എന്ന ഉപഗ്രഹത്തിലൂടെയാണ് സോവിയറ്റ് യൂണിയൻ ആദ്യമായി ചാന്ദ്ര ദൗത്യത്തിൽ സ്ഥാനം കണ്ടെത്തുന്നത്. എന്നാൽ സോവിയറ്റിന്റെ ഈ വിജയം അമേരിക്കയെ കൂടുതൽ വാശിയിൽ ചാന്ദ്ര ദൗത്യത്തിന് പ്രേരിപ്പിച്ചു. 1964ൽ അവരുടെ ശ്രമം വിജയിച്ചു. 1964 ജൂലായ് 28ന് നാസയുടെ റേഞ്ചർ 7 എന്ന ചാന്ദ്ര പേടകം വിജയം കണ്ടു.
മനുഷ്യൻ ചന്ദ്രനിൽ കാൽകുത്തി
ഇതിനിടെ ഇരു രാജ്യങ്ങളും മനുഷ്യനെ ചന്ദ്രനിലിറക്കാൻ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ 1969ൽ അപ്പോളോ 11 ദൗത്യത്തിൽ കമാന്ററായ നീൽ ആംസ്ട്രോംഗും ബസ് ആൽഡ്രിനും ചേർന്ന് ചന്ദ്രനിൽ ഇറങ്ങി. ആ വർഷം ജൂലായ് 20നായിരുന്നു ഇത്. ‘മനുഷ്യന് ഇത് ചെറിയൊരു കാൽവയ്പ്പ്. മനുഷ്യരാശിയ്ക്ക് ഇതൊരു വലിയ കുതിച്ചുചാട്ടം.’ എന്നാണ് ആംസ്ട്രോംഗ് ഇതെക്കുറിച്ച് പറഞ്ഞത്. ഇരുവരും അമേരിക്കൻ കൊടിയും ചന്ദ്രനിൽ നാട്ടി.
തുടർന്നും ചാന്ദ്രദൗത്യങ്ങൾ തുടർന്നു. എന്നാൽ 1972ലെ അപ്പോളോ 17 ദൗത്യശേഷം മനുഷ്യരാരും ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല. അമേരിക്ക എന്തുകൊണ്ട് പിന്നീട് മനുഷ്യരെ ചന്ദ്രനിലിറക്കിയില്ല എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. അവ ഇവിടെ പരിശോധിക്കാം.
ചാന്ദ്രദൗത്യങ്ങൾ തുടരാത്തതിന് കാരണം
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം പണമാണ്. അപ്പോളോ മിഷനുകൾക്ക് വൻ തുകയാണ് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയ്ക്ക് ചെലവാക്കേണ്ടി വന്നത്. ഇത്രയധികം തുക ചെലവാക്കാതെ ചന്ദ്രനെക്കുറിച്ച് പഠിക്കാനും ബഹിരാകാശ ഗവേഷണത്തിനും മറ്റ് ലക്ഷ്യങ്ങളിലേക്ക് അമേരിക്ക തിരിഞ്ഞു.
1973-74 സമയങ്ങളിൽ സ്കൈലാബ് എന്ന അവരുടെ സ്പേസ് സ്റ്റേഷനിലേക്കായി നാസയുടെ ശ്രദ്ധ. ഈ സമയം എന്നാൽ ബഹിരാകാശത്തെ സാധാരണ പരീക്ഷണങ്ങളും അവർ നടത്തി. 1981ൽ ടെക് സാങ്കേതിക വിദ്യകളിൽ തൽപരനായ റോണാൾഡ് റീഗൻ അമേരിക്കയുടെ പ്രസിഡന്റായി. തുടർന്ന് അവർ സ്പേസ് ഷട്ടിൽ വികസിപ്പിക്കാൻ തുടങ്ങി. കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാൻ ഇവ ഉപയോഗിച്ചു. മാത്രമല്ല മുൻപുള്ള മിഷനുകളിലെ കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് ചില അന്താരാഷ്ട്ര പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. 1967ൽ വിയറ്റ്നാം യുദ്ധത്തെ തുടർന്നും രാജ്യത്തെ ദാരിദ്രത്തിന്റെയും നഗര ജീവിതത്തിന്റെയും പ്രശ്നങ്ങൾ ഉയർന്നതും ഒപ്പം പരിസ്ഥിതി പ്രശ്നങ്ങളും അമേരിക്കയെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള പരീക്ഷണങ്ങളിൽ നിന്നും പിന്തിരിപ്പിച്ചു. മനുഷ്യർ നൂറുകണക്കിന് പ്രശ്നങ്ങൾ നേരിടുമ്പോൾ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കേണ്ടതുണ്ടോ എന്ന ചിന്ത അമേരിക്കൻ ജനതയിലും ഉണ്ടായതോടെ സയൻസ് ദൗത്യങ്ങൾക്ക പ്രസക്തി നഷ്ടപ്പെട്ടു. ഇതും അമേരിക്കയെ പിന്തിരിപ്പിച്ചു.
പിന്നീട് നാളുകൾക്ക് ശേഷം ജോർജ് ബുഷ് സീനിയറിന്റെ കാലത്ത് ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങുന്നതിനായി നാസ 500 ബില്യൺ ഡോളറിന്റെ വമ്പൻ പ്രോജക്ട് സമർപ്പിച്ചു. ഇത് അമേരിക്കൻ ഭരണകൂടം തള്ളി. ഇതിനിടെ ചലഞ്ചർ എന്ന സ്പേസ് ഷട്ടിൽ തകർന്ന വലിയ ദുരന്തവും കാരണമായി.
1998ൽ അന്താരാഷ്ട്ര ബഹിരാകാശനിലയം(ഐഎസ്എസ്) കൃത്രിമ ഉപഗ്രഹം നിർമ്മിച്ചു. അമേരിക്ക, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ എന്നിവരുടെ സംയുക്ത സംരംഭമായിരുന്നു ഇത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിൽ ഏറെയായി ഇതിനെ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ യാത്രികർ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നു.
ഇന്ത്യയുടെ ശ്രമങ്ങൾ
ഇന്ത്യയും ചാന്ദ്രദൗത്യത്തിൽ സജീവമായി രംഗത്തുണ്ട്. 2003ൽ അടൽ ബിഹാരി വാജ്പേയ് സർക്കാരാണ് ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം പ്രഖ്യാപിച്ചത്. പിന്നീട് 2008ൽ പിഎസ്എൽവി എക്സ്എൽ റോക്കറ്റിൽ ചന്ദ്രയാൻ-1 വിക്ഷേപിച്ചു. പേടകത്തിലെ പേലോടായ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ വെള്ളം കണ്ടെത്തിയത് ഇന്ത്യയ്ക്ക് ചാന്ദ്ര ദൗത്യത്തിൽ വലിയ മുന്നേറ്റം തന്നു. 2019ൽ ചന്ദ്രന്റെ ധ്രുവഭാഗങ്ങളിൽ പര്യവേഷണത്തിന് ചന്ദ്രയാൻ-2യും ഇന്ത്യ വിക്ഷേപിച്ചു. ഇതിൽ ഇപ്പോഴും പ്രവർത്തന സജ്ജമായ ഓർബിറ്റർ ചന്ദ്രന്റെ ശാസ്ത്രീയ വിവരങ്ങൾ തേടുന്നുണ്ട്.