
കൊല്ലം- തൊടിയൂരില്‍ കുടുംബപ്രശ്നത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദനമേറ്റ് മരിച്ചെന്ന് പരാതി. തൊടിയൂര്‍ ഇടക്കുളങ്ങര മണ്ണേല്‍ വീട്ടില്‍ സലീം (60) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം കൂടി പങ്കെടുത്ത് ജമാഅത്ത് ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനിടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇരു വിഭാഗവും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ പുറകില്‍ നിന്നൊരാള്‍ സലീമിനെ ചവിട്ടി. ചവിട്ടേറ്റ് സലീം നിലത്തുവീണു.
ഉടന്‍ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം അടുത്താണ് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, സലീമിന്റെ മരണത്തില്‍ കുടുംബത്തിന്റേയും ജമാഅത്ത് കമ്മിറ്റിയുടേയും പരാതിയില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
സി.പി.എം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കര്‍ഷകസംഘം വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു സലീം. ഭാര്യ: ഷീജ സലിം. മക്കള്‍: സജില്‍ (കോണ്ട്രാക്ടര്), വിജില്‍ (ഗള്‍ഫ്) മരുമക്കള്‍: ശബ്ന, തസ്നി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേലിന്റെ മരണത്തെ തുടര്‍ന്ന് തൊടിയൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.