
തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മഹേഷ് ബാബു, മഹേഷ് ബാബു നായകനാകുന്ന ഓരോ സിനിമയും വലിയ ആവേശമായി മാറാറുണ്ട്. മഹേഷ് ബാബുവിന്റെ ഗുണ്ടുകാര് സിനിമയ്ക്കും വലിയ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ഗുണ്ടുര്‍ കാരത്തിലെ നായകനായി വേഷമിടാൻ താരം കുറഞ്ഞ പ്രതിഫലമാണ് വാങ്ങിച്ചത് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
മഹേഷ് ബാബുവിന് സാധാരണ ഒരു സിനിമയ്ക്കായി ലഭിക്കുന്ന പ്രതിഫലം ഏകദേശം 70 കോടി രൂപയോളമാണ്. എന്നാല്‍ ഗുണ്ടുര്‍ കാരത്തിനായി 50 കോടി രൂപയോളമാണ് മഹേഷ് ബാബു പ്രതിഫലമായി സ്വീകരിച്ചത് എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസിന് ഗുണ്ടുര്‍ കാരം 50 കോടി രൂപയില്‍ അധികം നേടി എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. എന്തായാലും മഹേഷ് ബാബുവിന്റേതായ എത്തിയ ചിത്രം ഗുണ്ടുര്‍ കാരം വമ്പൻ ഹിറ്റായി മാറുമെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണെന്നതിനാല് ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് മഹേഷ് ബാബുവിന്റെ ആരാധകര്‍ക്ക്. രമ്യാ കൃഷ്ണൻ, ജയറാം തുടങ്ങിയ താരങ്ങള്‍ക്ക് പുറമേ ജഗപതി ബാബു, രഘു ബാബു, മഹേഷ് അചന്ത, പ്രകാശ് രാജ്, ബ്രഹ്മാനന്ദം, ശ്രീലീല, മീനാക്ഷി ചൗധരി എന്നിവരും ഗുണ്ടുര്‍ കാരത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രാഹണം പി എസ് വിനോദാണ്. ഗുണ്ടുര്‍ കാരത്തിനായി എസ് തമൻ സംഗീതം നിര്‍വഹിച്ച പാട്ടുകള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു.
യുഎ സര്‍ട്ടിഫിക്കറ്റാണ് ഗുണ്ടുര്‍ കാരം സിനിമയ്ക്ക് ലഭിച്ചത്. കട്ടുകളൊന്നുമില്ലാതെയാണ് ഗുണ്ടുര്‍ കാരം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 159 മിനിറ്റാണ് മഹേഷ് ബാബു ചിത്രത്തിന്റെ ദൈര്‍ഘ്യം. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്.
Last Updated Jan 13, 2024, 9:11 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]