
5:48 PM IST:
നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് ഗുരുവായൂരിലെ മറ്റ് വിവാഹങ്ങള്‍ മുടങ്ങുമെന്നത് വ്യാജപ്രചരണമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തില്‍ മാത്രമേ മാറ്റമുള്ളൂവെന്നും ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും നടക്കുമെന്നും ദേവസ്വം ബോര്‍ഡും പൊലീസും വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു. ഗുരുവായൂരില്‍ വിവാഹം കഴിക്കാന്‍ മുഹൂര്‍ത്തമൊന്നും നോക്കാറില്ല. എകെജി സെന്റര്‍ അവതരിപ്പിക്കുന്ന പുതിയ നുണക്കഥയാണ് ഗുരുവായൂരിലെ കല്യാണം മുടക്കല്‍. സുരേഷ് ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്നും സുരേന്ദ്രന് പറഞ്ഞു.
10:17 AM IST:
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം ഒത്തു തീർപ്പിന്റെ ഭാഗമാകാമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഞങ്ങൾ ഇപ്പോൾ വലിയ ആവേശം കാണിക്കുന്നില്ല. കേന്ദ്രം ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞു. ഇതൊരു ഭീഷണിയാണ്. സത്യം പുറത്തു വരേണ്ട സമയം കഴിഞ്ഞു. എന്നാൽ എല്ലാം അന്തർധാരയിൽ അവസാനിക്കും. ഇരുവരും തമ്മിലുള്ള അന്തർധാര സജീവം. സ്വർണ്ണകടത്തു കേസ് അതിന് ഉദാഹരണമാണ്. മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ തർക്കം ഉണ്ടാവില്ല. ലീഗിന്റെ അർഹതയെ ഒരിക്കലും ചോദ്യം ചെയ്യില്ല. മൂന്നാം സീറ്റിന്റെ പേരിൽ ഒരിക്കലും ലീഗും കോൺഗ്രസും തമ്മിൽ തർക്കം ഉണ്ടാവില്ല. സിപിഎം ഒരിക്കലും സ്ത്രീകൾക്ക് പ്രതിനിധ്യം നൽകിയിട്ടില്ലെന്നും അതാണ് ബൃന്ദ കാരാട്ട് പറഞ്ഞതെന്നും കെ മുരളീധരൻ പ്രതികരിച്ചു.
8:52 AM IST:
56000 കോടി രൂപയുടെ ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ ഭൂഷൺ സ്റ്റീൽ മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേരെ ഇഡി അറസ്റ്റ് ചെയ്തു. കമ്പനി മുൻ വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേസിൽ ഉടമ നീരജ് സിൻഗാളിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷെൽ കമ്പനികളിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.പാപ്പരായ കമ്പനിയെ പിന്നീട് ടാറ്റ സ്റ്റീൽസ് ഏറ്റെടുത്തിരുന്നു.
7:41 AM IST:
ഇന്ത്യ സഖ്യ യോഗത്തിൽ നിന്ന് വിട്ടു നില്‍ക്കുമെന്ന് മമത ബാനർജി. സീറ്റു ധാരണ വൈകുന്നതിൽ പ്രതിഷേധിച്ചാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ നീക്കം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മുന്നണി കൺവീനറാക്കുന്നതിനോട് മമതയ്ക്ക് യോജിപ്പില്ല. ഗുജറാത്തിലും ഹരിയാനയിലും സീറ്റ് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയും രംഗത്ത് വന്നിട്ടുണ്ട്.
7:40 AM IST:
അയോധ്യ വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ എതിർത്ത് പ്രചാരണം നടത്താൻ ബിജെപി നിർദ്ദേശം. കോൺഗ്രസിൻറേത് രാജ്യവിരുദ്ധ നിലപാടെന്ന് വിശ്വ ഹിന്ദു പരിഷത്ത് വിമര്‍ശിക്കുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താനല്ല തീരുമാനമെന്ന് മല്ലികാർജ്ജുൻ ഖർഗെ വിശദീകരിക്കുന്നുണ്ട്. അയോധ്യയിൽ പോകാൻ ബിജെപി അനുമതി വേണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
7:39 AM IST:
കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിക്കുള്ളിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്നു സംശയം. മുറിയിൽ തലയോട്ടിക്ക് സമീപത്ത് കിടന്ന വസ്ത്രത്തിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ഇത് കൊയിലാണ്ടി സ്വദേശിയുടേതാണ്. ഇയാളെക്കുറിച്ച് ഏറെ നാളായി വിവരമൊന്നും ഇല്ലെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്.
7:37 AM IST:
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റേതാണു ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാലു മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് സൂചന. അന്വേഷണ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന്.
കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്ലിനെതിരേയും പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്കെതിരേയും കൂടി അന്വേഷണം. എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് ഉത്തരവില്‍. ആര്.ഒ.സി ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇതു വ്യക്തമായി. ആരോപണങ്ങള്‍ക്ക് അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികളാണ് സി.എം.ആര്.എല്‍ എറണാകുളത്തെ റജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയത്. മറുപടി നല്കാന് പോലും കെ.എസ്.ഐ.ഡി.സി തയാറായില്ല. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം.