

കോട്ടയം കടുത്തുരുത്തിയിൽ കേന്ദ്രീയ വിദ്യാലയത്തിനായി ഭൂമി പരിവർത്തനം ചെയ്യാനുളള അപേക്ഷ തള്ളിയ നടപടി മന്ത്രിസഭ പുനപരിശോധിക്കണം: തോമസ് ചാഴികാടൻ എം പി ; പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന് സ്ഥിരം കെട്ടിടം നിർമ്മിക്കാൻ സർക്കാർ അനുവദിച്ച ഭൂമി മണ്ണിട്ട് നികത്താനുള്ള അപേക്ഷ സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി തള്ളിയ സാഹചര്യത്തിൽ പ്രസ്തുത തീരുമാനം പുനപരിശോധിച്ചു മന്ത്രിസഭാതലത്തിൽ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാഴികാടൻ എം പി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി.
ആവശ്യം അനുഭാവ പൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി എംപി അറിയിച്ചു. ഈ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് കേന്ദ്രിയ വിദ്യാലയത്തിന് സ്ഥിരം കെട്ടിടത്തിനായി ഭൂമി കണ്ടെത്തിയില്ലെങ്കിൽ അടുത്ത വർഷത്തെ പ്രവേശന നടപടികൾ നിർത്തിവയ്ക്കുമെന്ന നിർദേശം വന്നതിന് പിന്നാലെയാണ് എംപിയുടെ അടിയന്തര ഇടപെടൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2015ൽ ആരംഭിച്ച കേന്ദ്രീയ വിദ്യാലയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിന്റെ ( പഴയ എച്ച് എൻ എൽ ) താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ 546 കുട്ടികളാണ് സ്കൂളിലുള്ളത്. സ്കൂളിന് സ്ഥിരം കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ എട്ട് ഏക്കർ ഭൂമിയും കേന്ദ്രീയ വിദ്യാലയ അതോരിറ്റി 30.21 കോടി രൂപയും അനുവദിച്ചിരുന്നു. ഈ സ്ഥലം പരിവർത്തനപ്പെടുത്താനുള്ള അപേക്ഷ തള്ളിയതാണ് പുതിയ പ്രതിസന്ധിയായത്.
ഇക്കാര്യത്തിൽ മന്ത്രിസഭ പ്രത്യേക അധികാരം ഉപയോഗിച്ച് അപേക്ഷ ഉദ്യോഗസ്ഥതലത്തിൽ തള്ളിയ തീരുമാനം പുനപരിശോധിക്കണമെന്നാണ് തോമസ് ചാഴികാടൻ എം പിയുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]