

കോട്ടയം മാന്നാനത്ത് ഗാന്ധിനഗർ പൊലീസിന്റെ വൻ വിദേശ മദ്യവേട്ട; പിടികൂടിയത് കെയ്സ് കണക്കിന് വിദേശമദ്യം; ദൃശ്യങ്ങൾ കാണാം
സ്വന്തം ലേഖകൻ
കോട്ടയം : മാന്നാനത്തിന് സമീപം കൈപ്പുഴ പിള്ളക്കവല ഭാഗത്ത് വൻ വിദേശ മദ്യ വേട്ട. ആളൊഴിഞ്ഞ വീട്ടിൽ സൂക്ഷിച്ചിരുന്ന കെയ്സ് കണക്കിന് വിദേശ മദ്യമാണ് ഗാന്ധിനഗർ പൊലീസ് പിടിച്ചെടുത്തത്.
കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി സൂക്ഷിച്ചിരുന്ന വിദേശ മദ്യമാണ് ഇത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അവധി ദിവസങ്ങളിൽ കൂടിയ വിലയ്ക്ക് വിൽക്കുന്നതിനായി വാങ്ങി സൂക്ഷിച്ചിരുന്ന മദ്യമാണ് ഇത്. ഇവിടെ വ്യാപകമായി രാപ്പകലില്ലാതെ മദ്യം വിൽക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തേ തുടർന്നാണ് റെയ്ഡ് നടത്തിയത്.
ഗാന്ധിനഗർ എസ്എച്ച്ഒ ഷിജി, എസ് ഐ മാരായ മനോജ് കെ, ബിനുമോൻ , എഎസ്ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിമോൻ , നവീൻ, ഷാമോൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]