
ദില്ലി: രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിൽ നാളെ അയോധ്യയിലേക്ക് പോകുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ഗവർണർ ദില്ലിയിൽ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് വലിയ തിരക്കുണ്ടാകും. അതിനാൽ അന്ന് പോയേക്കില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളഹൗസിലെ സുരക്ഷ വർധിപ്പിച്ച വിവരമറിയില്ല. അതെല്ലാം സുരക്ഷ ഏജൻസികളുടെ കാര്യമാണ്. താൻ അത്തരം കാര്യങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Last Updated Jan 12, 2024, 4:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]