

ആറാംക്ലാസ്സുകാരിയെ മുഖംമൂടി ഇട്ടയാള്‍ പിടിച്ചുകൊണ്ട് പോയെന്ന് പരാതി; തലേദിവസം കണ്ട സിനിമയുടെ വിഭ്രമമെന്ന് പോലീസ്
തൊടുപുഴ: ആറാംക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ മുഖംമൂടിയിട്ടയാള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പരാതി.
നഗരസഭയുടെ സമീപത്തെ പഞ്ചായത്തിലാണ് സംഭവം. എന്നാല്‍, കുട്ടിയെ ബലമായി വീട്ടിലേക്ക് പിടിച്ചു കൊണ്ട് പോയ സംഭവത്തില്‍ വ്യക്തതയില്ലെന്ന് പോലീസ് പറയുന്നു.
കുട്ടി തലേദിവസം ഭീകരരംഗങ്ങളുള്ള ഇംഗ്ലീഷ് സിനിമ കണ്ടിരുന്നു. ഇതുകണ്ടതിലുള്ള വിഭ്രമത്താലാണ് കുട്ടി ഇങ്ങനെ പറയുന്നതെന്നാണ് പോലീസിന്റെ നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്കൂളിന്റെ 20 മീറ്റര്‍ മാറിയാണ് പെണ്‍കുട്ടിയുടെ വീട്. ബുധനാഴ്ച 11-ന് ഇടവേളസമയത്ത് കറുത്തവസ്ത്രവും മുഖംമൂടിയും വെള്ളഷൂസും ധരിച്ചയാള്‍, തന്നെ സ്കൂള്‍മുറ്റത്തുനിന്ന് ബലമായി വീടിന്റെ പിന്നിലേക്ക് കൊണ്ടുപോയി. കറുത്ത തുണികൊണ്ട് തന്റെ മുഖംമൂടിയിട്ട് ഇയാള്‍ കടന്നുകളഞ്ഞെന്നുമാണ് കുട്ടി പറയുന്നത്.
കുട്ടിയെ കാണാതെ വീട്ടില്‍ തിരക്കിയെത്തിയ അധ്യാപികയോടെയാണ് പെണ്‍കുട്ടി ആദ്യം വിവരം പറഞ്ഞത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടരന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]