
തിരുവനന്തപുരം : ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ പ്രമുഖ കാർഷിക മേഖല വിദഗ്ധൻ ഡോ. അനി എസ് ദാസ് (59) കുഴഞ്ഞുവീണുമരിച്ചു. കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ദൂരദർശനിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. കേരള ഫീഡ്സ് എംഡി, കേരള ലൈവ് സ്റ്റോക്ക്സ് ഡെവലപ്മെന്റ് കോർപറേഷൻ എംഡി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. കൃഷിവകുപ്പിൻറെ കിസാൻ കൃഷിദീപം കാർഷിക പരിപാടിയുടെയും അമരക്കാനായിരുന്നു. കൊട്ടാരക്കര സ്വദേശിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Last Updated Jan 12, 2024, 9:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]