സീരിയലുകളിലും ടിവി ഷോകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ആളാണ് അനുമോൾ. ഒപ്പം വലിയൊരു ആരാധകവൃന്ദത്തെയും സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. അനുമോളുടെ സംസാര രീതിയും പെരുമാറ്റവുമൊക്കെയാണ് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത്. സോഷ്യൽ മീഡിയയിൽ സജീവമായ അനു പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പറക്കുംതളിക സിനിമയിലെ ബസന്തി ലുക്കിലാണ് അനുമോൾ പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ബസന്തി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ. മണിക്കൂറുകൾ കൊണ്ട് ചിത്രങ്ങൾ നിരവധിപേരാണ് ഏറ്റെടുത്തത്. ഇന്ന് ഷൂട്ട് ഇല്ലേ?, ഇതാണ് ഒറിജിനൽ തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. കളിയാക്കലുകളുമായി താരങ്ങളടക്കം കുറേപേർ എത്തുമ്പോഴും അനുവിന്റെ കഠിനധ്വാനത്തെ അഭിനന്ദിച്ച് എത്തുകയാണ് ആരാധകർ.
View this post on Instagram
തിരുവനന്തപുരം സ്വദേശിനിയായ അനുമോൾ സ്ലാങ് കൊണ്ടും ജനപ്രീതി നേടിയിട്ടുണ്ട്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലും അനുമോൾ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു. യൂട്യൂബ് ചാനലുകളോട് സംസാരിക്കുമ്പോൾ വിവാഹത്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അനു തന്റെ വിവാഹ ഡേറ്റ് പറഞ്ഞത്. നവംബർ 24, 25 ആണ് തന്റെ വിവാഹം എന്നാണ് താരം പറഞ്ഞത്. നമുക്കെല്ലാവർക്കും അന്ന് കാണാമെന്നും അനു പറയുന്നുണ്ട്. വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം, ഐശ്വര്യ പറഞ്ഞില്ലല്ലോ വരന്റെ പേര്, അത് പോലെ എന്റേതും വഴിയേ പറയാം എന്നാണ് അനു പറഞ്ഞത്.
ഷാരൂഖിന്റെ എവർഗ്രീൻ പ്രണയ ചിത്രം; 21 വര്ഷങ്ങള്ക്ക് ശേഷം ‘കല് ഹോ നാ ഹോ’ തിയറ്ററിലേക്ക്
അറേഞ്ചിഡ് ആണ് മാട്രിമോണി വഴിയാണ് എന്നൊക്കെയാണ് അനു പറഞ്ഞത്. എന്നാൽ ഇത് അനു മോൾ തമാശയായി പറഞ്ഞത് ആണോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. പിന്നീട് അനുമോൾ തന്നെ താൻ വെറുതെ പറഞ്ഞതാണെന്ന് ആരാധകരോട് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]