ദോഹ: സുപ്രധാന മാറ്റങ്ങളോടെ ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉത്തരവിറക്കി. പ്രധാനപ്പെട്ട വകുപ്പുകളിലടക്കം മാറ്റമുണ്ട്. ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനിയെ പുതിയ ഉപ പ്രധാനമന്ത്രി ആയി നിയമിച്ചു. ലുൽവ ബിൻത് റാഷിദ് അൽ ഖാതിറാണ് പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി. മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദാണ് പുതിയ പൊതുജനാരോഗ്യ മന്ത്രി.
ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചിട്ടില്ല, ചർച്ചകളിൽ നിന്ന് പിന്മാറിയിട്ടില്ല; വാർത്തകൾ നിഷേധിച്ച് ഖത്തർ
സാമൂഹിക വികസന, കുടുംബകാര്യ മന്ത്രിയായി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയെ നിയമിച്ചു. ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനിയെ വാണിജ്യ, വ്യവസായ മന്ത്രിയായും ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനിയെ ഗതാഗത മന്ത്രിയായും നിയമിച്ചതായി ഉത്തരവില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]