
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരയിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. വടകര പുത്തൂർ ശ്യാം നിവാസിൽ മനോഹരൻ, വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ്, കാഞ്ഞിരവള്ളി കുനിയിൽ വിജീഷ്, പട്ടർ പറമ്പത്ത് രഞ്ജിത്ത്, ചുണ്ടയിൽ മനോജൻ എന്നിവരെയാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് റിട്ട. പോസ്റ്റ് മാനായ പാറേമ്മൽ രവീന്ദ്രനെയും മകൻ ആദർശിനെയും മുഖം മൂടി ധരിച്ച അക്രമി സംഘം വീട്ടിൽ കയറി അക്രമിച്ചത്.
കേസിൽ അറസ്റ്റിലായ മനോഹരനാണ്. രവീന്ദ്രനെ അക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്.
ഇവർ തമ്മിലുള്ള ഭൂമി സംബന്ധമായ തർക്കമാണ് ക്വട്ടേഷന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]