![](https://newskerala.net/wp-content/uploads/2024/11/befunky-collage-43-_1200x630xt-1024x538.jpg)
ഷാരൂഖ് ഖാൻ നായകനായി എത്തിയ കല് ഹോ നാ ഹോ എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. നവംബർ 15ന് ചിത്രം റി റിലീസായി തിയറ്ററുകളിൽ എത്തും. ധര്‍മ പ്രൊഡക്ഷന്‍സ് ആണ് റി റിലീസ് തിയതി പുറത്തുവിട്ടത്. ഇരുപത്തി ഒന്ന് വർഷങ്ങൾക്ക് ശേഷം ഈ എവർഗ്രീൻ പ്രണയ ചിത്രം തിയറ്ററിൽ എത്തുമ്പോൾ ഷാരൂഖ് ഖാൻ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.
2003ൽ റിലീസ് ചെയ്ത ചിത്രമാണ് കല് ഹോ നാ ഹോ. ‘എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ്’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖിൽ അദ്വാനിയാണ്. ഷാരൂഖ് ഖാനൊപ്പം പ്രീതി സിന്റയും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സുഷമ സേത്ത്, റീമ ലഗൂ, ലില്ലെറ്റ് ദുബെ, ഡെൽനാസ് ഇറാനി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളിൽ എത്തിയിരുന്നു. 2003ൽ ഏറ്റവും കൂടുതൽ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ് ‘കല് ഹോ നാ ഹോ’.കര്ണ് ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്.
View this post on Instagram
അതേസമയം, ജവാൻ ആണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഒരേസമയം രണ്ട് 1000 കോടി ക്ലബ്ബ് ചിത്രങ്ങളെന്ന അപൂര്‍വ്വ നേട്ടമാണ് ഷാരൂഖ് ഖാന് ഈ വര്‍ഷം സ്വന്തമാക്കിയത്. ജനുവരിയില്‍ എത്തിയ പഠാനും സെപ്റ്റംബറില്‍ എത്തിയ ജവാനും. കളക്ഷനില്‍ പഠാനെ മറികടക്കുകയും ചെയ്തിരുന്നു ജവാന്. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ സ്വീകരിച്ച ഇടവേളയ്ക്ക് ശേഷം വന്ന ചിത്രങ്ങളാണ് എന്നത് ഷാരൂഖ് ഖാന്റെ വിജയങ്ങളുടെ മധുരം ഇരട്ടിപ്പിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് ദൃശ്യവിസ്മയം സമ്മാനിച്ച കൽക്കി 2898 എഡി ഇനി ജപ്പാനിലും; റിലീസ് തിയതി എത്തി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]