
പ്രതികൂല കാലാവസ്ഥയെ തുടർന്ന് 45 ഡിഗ്രി ചരിഞ്ഞ് റോയൽ കരീബിയൻ ക്രൂയിസ്. റോയൽ കരീബിയൻ എക്സ്പ്ലോറർ ഓഫ് ദ സീസ് കപ്പലിൽ നിന്നുള്ള നാടകീയമായ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കപ്പൽ 45 ഡിഗ്രി ചെരിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ കപ്പലിലുണ്ടായിരുന്ന യാത്രികർക്ക് തങ്ങളുടെ ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ബാഴ്സലോണയിൽ നിന്ന് മിയാമിയിലേക്കുള്ള യാത്രയിലാണ് കപ്പലിന് മോശം കാലാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നത്.
ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട കപ്പലിൽ നിന്നും ആളുകൾ ബാലൻസിന് വേണ്ടി ശ്രമിക്കുന്നതും ചരിഞ്ഞുവീഴാനായുന്നതും വീഡിയോയിൽ കാണാം.
ഇത് കൂടാതെ കുപ്പികൾ ബാർ ഷെൽഫുകളിൽ നിന്ന് വീഴുന്നതും മേശകൾ മറിഞ്ഞു വീഴുന്നതും കാണാം. ക്രൂയിസ് മാപ്പർ പറയുന്നതനുസരിച്ച്, വ്യാഴാഴ്ച രാത്രി (നവംബർ 7) സ്പെയിനിലെ കാസ്റ്റിലിയൻ തീരത്ത് നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കപ്പൽ കാറ്റിലകപ്പെട്ടത്.
സ്പെയിനിലെ കാനറി ദ്വീപുകളിലെ ഏറ്റവും വലിയ ടെനറൈഫിന് സമീപത്ത് വച്ചാണ് കപ്പൽ അപ്രതീക്ഷിതമായ കാറ്റിൽ പെട്ടുപോയത് എന്നും റോയൽ കരീബിയൻ ക്രൂയിസ് പ്രസ്താവനയിൽ പറഞ്ഞു. കപ്പലിൽ ആ സമയത്ത് 4,290 യാത്രക്കാരാണ് ഉണ്ടായിരുന്നത്. Cruise ship tilted 45 degrees in the Atlantic ocean 😳 pic.twitter.com/4lIIxIFCkh — FearBuck (@FearedBuck) November 10, 2024 സംഭവത്തെത്തുടർന്ന്, എണ്ണമെടുക്കുന്നതിനും സുരക്ഷാ പരിശോധനയ്ക്കും വേണ്ടി യാത്രക്കാരോട് അവരവരുടെ ക്യാബിനുകളിലേക്ക് മടങ്ങാൻ അഭ്യർത്ഥിക്കുകയായിരുന്നത്രെ.
റോയൽ കരീബിയൻ പറയുന്നത് യാത്രക്കാരിൽ ഒരാൾക്ക് മാത്രമാണ് കാര്യമായ പരിക്കേറ്റിട്ടുള്ളത് എന്നാണ്. മറ്റ് ചില യാത്രക്കാർക്ക് ചെറിയ ചെറിയ പരിക്കുകൾ മാത്രമേ ഉള്ളൂവെന്നും റോയൽ കരീബിയൻ സ്ഥിരീകരിച്ചു.
നഗരം സ്തംഭിച്ചത് മണിക്കൂറുകൾ, സ്നാക്ക് കഴിക്കാനായി ആയിരക്കണക്കിനാളുകൾ ഒരുമിച്ചിറങ്ങി, ട്രെൻഡ് പണിയായതിങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]