
.news-body p a {width: auto;float: none;} ജയ്പൂർ: വീഡിയോ പകർത്തുന്നതിനായി റെയിൽവേ ട്രാക്കിൽ മഹീന്ദ്ര ഥാർ ഓടിച്ചയാൾ പിടിയിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
റീൽ എടുക്കാനായി ഇയാൾ തന്റെ വാഹനം റെയിൽവേ ട്രാക്കിലൂടെ ഓടിക്കുകയായിരുന്നു. ഇതിനിടെ ട്രെയിൻ വരുന്നത് കണ്ട് വണ്ടി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വാഹനം ട്രാക്കിൽ കുടുങ്ങി. ദൂരെ നിന്ന് തന്നെ ട്രാക്കിൽ വാഹനം കണ്ട
ലോക്കോ പെെലറ്റ് ട്രെയിൻ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ശേഷം പൊലീസ് ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് ഥാർ ട്രാക്കിൽ നിന്ന് പുറത്തെടുത്തത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. വാഹനം റെയിൽവേ ട്രാക്കിൽ നിന്ന് നീക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും വീഡിയോയിൽ കാണാം.
ഥാർ പുറത്തെടുത്തതിന് പിന്നാലെ പ്രതി അതുമായി കടക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനിടെ മൂന്ന് പേരെ അയാൾ ഇടിക്കുകയും ചെയ്തു.
തുടർന്ന് പൊലീസ് സംഘം ഥാറിനെ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]