
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കടമേരി സ്വദേശികളായ റജ്ന (35), ഇവാന് അബ്ദുള്ള (രണ്ട് വയസ്സ്), റസീന (40), അഫ്സല് (36), ജമാല്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പേരാമ്പ്ര ബൈപ്പാസില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ അശ്വനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു.
റോഡിന് സമീപത്തെ ഗാര്‍ഡ് സ്റ്റോണും ഇടിച്ചു തെറിപ്പിച്ചാണ് സമീപത്തെ താഴ്ചയിലുള്ള പറമ്പിലേക്ക് വാഹനം വീണത്. ഉടന്‍ തന്നെ പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. READ MORE: 1997ൽ 60 രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കേസ്; 27 വർഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി പിടികൂടി മധുര പൊലീസ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]