
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ‘കൺവിൻസിങ് സ്റ്റാർ’ എന്നാണ് പരിഹാസം.
മുഖ്യമന്ത്രിയും കെ രാധാകൃഷ്ണൻ എംപിയുമായുളള ചിത്രവും മുഖ്യമന്ത്രിയും മോദിയുമുളള ചിത്രവുമാണ് കുഴൽനാടൻ പോസ്റ്റിനൊപ്പം പങ്കുവെച്ചത്. ഇതിനൊപ്പം സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഹിറ്റായ ‘കൺവിൻസിങ് സ്റ്റാർ ‘ സുരേഷ് കൃഷ്ണയുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
‘നിങ്ങൾ ഡൽഹിയിൽ പോയി ഉന്നത പദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം’ എന്ന അടിക്കുറിപ്പ് കെ രാധാകൃഷ്ണന് ഒപ്പമുളള ചിത്രത്തിലും, നിങ്ങൾ ഇഡിയെ കൈകാര്യം ചെയ്യ്, ഞാൻ പോയി തൃശ്ശൂർ ശരിയാക്കിയിട്ട് വരാം എന്ന അടിക്കുറിപ്പ് പ്രധാനമന്ത്രിക്ക് ഒപ്പമുളള ചിത്രത്തിനും നൽകിയാണ് കുഴൽനാടന്റെ ട്രോൾ. തൃശ്ശൂർ സീറ്റ് ബിജെപിയുമായുളള ധാരണയുടെ ഭാഗമാണെന്നും കെ രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്നും മാറ്റി എംപിയാക്കിയത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാതിരിക്കാൻ വേണ്ടിയാണെന്നുമാണ് ട്രോളിലൂടെ കുഴൽനാടൻ വിമർശിക്കു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]