
lതിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുകയാണ് എന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. ഇന്ന് നിലവിലുള്ള 1995 ലെ വഖഫ് നിയമം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങൾ നൽകിയിട്ടുണ്ട്.
ഇവിടെ സംസ്ഥാന സർക്കാരുകൾക്ക് ഒരു അധികാരവുമില്ല. മുനമ്പം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എൽഡിഎഫും യുഡിഎഫും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ NDA സർക്കാർ കൊണ്ടുവന്നിട്ടുള്ള വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കണം.
വഖഫ് ബോർഡിനുള്ള അമിതാധികാരവും എന്തും ചെയ്യാനുള്ള അവകാശവും എടുത്തു കളയാനും സുതാര്യത കൊണ്ടുവരാനുമാണ് ഈ നിയമഭേദഗതി.ഈ നിയമഭേദഗതിയെ എൽഡിഎഫും യുഡിഎഫും പിന്തുണക്കുന്നില്ല എങ്കിൽ അതിനർത്ഥം അവർ മുനമ്പത്തെ, കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ്, ജാവ്ദേക്കർ പ്രസ്താവനയിൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]