
.news-body p a {width: auto;float: none;} തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നൽകാൻ നടപടി. ജനമൈത്രി പൊലീസ് വിഭാഗത്തിന്റെ കീഴിലുള്ള വിമൻസ് സെൽഫ് ഡിഫൻസ് ടീമാണ് പരിശീലനം നൽകുക.
ശാരീരിക അതിക്രമം ഉണ്ടായാൽ എങ്ങനെ തടയാമെന്നാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുക. 20 മണിക്കൂറാണ് ഒരു സെഷൻ.
താൽപര്യമുള്ള ആർക്കും പരിശീലനത്തിനായി രജിസ്റ്റർ ചെയ്യാം. വനിതാ ജീവനക്കാരോട് മോശം പെരുമാറ്റം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.
ഡിസംബർ ഒന്നിന് ജില്ല അടിസ്ഥാനത്തിൽ പരിശീലനം നൽകും. ആയോധനകലകളിൽ പ്രാവീണ്യമുള്ള നാല് വനിതാ പൊലീസുകാരെ എല്ലാ ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്.
അഡി.എസ്പിമാർക്കാണ് ഏകോപന ചുമതല. റേഞ്ച് ഡിഐജിയാണ് പദ്ധതിയുടെ നോഡൽ ഓഫിസർ.
പരിശീലനം സൗജന്യമാണ്. അക്രമികളിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് പരിശീലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]