
.news-body p a {width: auto;float: none;} കഴിഞ്ഞ ദിവസം നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ സമ്മാനദാന ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഫോർസ കൊച്ചിയെ പരാജയപ്പെടുത്തി ബേസിൽ ജോസഫിന്റെ കാലിിക്കറ്റ് എഫ്സിയായിരുന്നു ചാമ്പ്യന്മാരായത്.
സമ്മാനദാന ചടങ്ങിനിടയിൽ ബേസിലിന് പറ്റിയ അബദ്ധമാണ് വൈറലാകുന്നത്. താരങ്ങൾക്ക് മെഡൽ നൽകുന്ന വേളയിൽ ബേസിൽ ഷേക്ക് ഹാൻഡ് നൽകാനായി കൈ നീട്ടിയെങ്കിലും അത് ശ്രദ്ധിക്കാതെ പൃഥ്വിരാജിന് കൈ നൽകുകയായിരുന്നു ഒരു താരം.
ഇതോടെ ബേസിൽ ചമ്മലോടെ കൈ താഴ്ത്തി. ഇതൊന്നും പൃഥ്വിരാജ് അറിഞ്ഞതുമില്ല.
ഇതിന്റെ വീഡിയോയാണ് ട്രോളായത്. Tovino’s turn 😹😹😹 pic.twitter.com/UIY02BWSgk — Mollywood BoxOffice (@MollywoodBo1) November 11, 2024 മുമ്പ് ഒരു സിനിമയുടെ പൂജ നടക്കുന്ന സമയത്തുള്ള ടൊവിനോയുടെ വീഡിയോ ബേസിൽ ട്രോളാക്കിയിരുന്നു.
ഇതിന് പ്രതികാരം ചെയ്തിരിക്കുകയാണ് ടൊവിനോ ഇപ്പോൾ. ട്രോൾ വീഡിയോയ്ക്ക് താഴെ ചിരിക്കുന്ന ഇമോജി ടൊവിനോ കമന്റായി ഇടുകയും ചെയ്തു.
‘നീ പക പോക്കുകയാണല്ലെടാ’എന്ന് ടൊവിനോ കമന്റ് ചെയ്തു. ‘കരാമ ഈസ് എ ബിച്ച്’ എന്നായിരുന്നു ടൊവിനോയുടെ മറുപടി.
പരസ്പരം ട്രോളാൻ കിട്ടുന്ന ഒരവസരവും ഇരുവരും പാഴാക്കാറില്ല. രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇതിനുവരുന്ന കമന്റുകളും വൈറലായിക്കൊണ്ടിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]