കൊല്ലം: കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. നേരത്തെ തന്നെ പ്രശാന്തിനെ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നു. വിശദീകരണം തേടിയില്ലെന്ന പ്രശാന്തിന്റെ വാദം തെറ്റാണെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു
സർക്കാരിന്റെ നടപടി നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും ഏത് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും തെറ്റായ പ്രവൃത്തിയുണ്ടായാൽ നടപടിയുണ്ടാകുമെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. കഴിഞ്ഞ ദിവസവും പ്രശാന്തിനെതിരെ രൂക്ഷ വിമർശനവുമായി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു.
താൻ മന്ത്രിയായിരുന്ന സമയത്ത് ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയത് സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്ക് പിന്നിൽ എൻ പ്രശാന്ത് ആണെന്ന് മേഴ്സികുട്ടിയമ്മ ആരോപിച്ചിരുന്നു.രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പ്രശാന്ത്, രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടൽ’ വിൽപ്പന എന്ന ‘തിരക്കഥ’. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങൾ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മേഴ്സികുട്ടിയമ്മ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ ഡയറക്ടർ ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തതിനെപ്പറ്റിയും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുണ്ടാക്കിയത് ആദ്യത്തെ സംഭവമാണ്. സംഘപരിവാർ നാട്ടിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ നിരന്തരം ശ്രമിക്കുകയാണ്. നമ്മൾ ബഹുമാനിക്കുന്നവർ സംഘപരിവാറിന് പിന്നാലെ പോകുന്നത് പേടിപ്പെടുത്തുന്നു. വിഷയത്തിൽ സർക്കാർ കൃത്യമായ നടപടിയാണെടുത്തതെന്നും അവർ വ്യക്തമാക്കി.