തിരുവനന്തപുരം: സസ്പെൻഷൻ ലഭിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരായ സർക്കാർ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടിയെടുത്തത്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാൽ, വിശദീകരണം തേടാതെതന്നെ നടപടിയിലേക്ക് കടക്കാമെന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു.
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഇരുവരും വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രശാന്തിന്റെ പ്രവൃത്തികൾ ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ തകർത്തു. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ പ്രശാന്ത് വിഭാഗീയത വളർത്താൻ ശ്രമിച്ചു.
കെ ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല. മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഗോപാലകൃഷ്ണനാണ്. ഫോൺ റീസെറ്റ് ചെയ്തതിനുശേഷമാണ് പരിശോധനയ്ക്കായി നൽകിയത്. ഐഎഎസുകാർക്കിടയിൽ വേർതിരിവുണ്ടാക്കുകയും ഐക്യം തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ജാതീയ വേർതിരിവിന് ഗോപാലകൃഷ്ണൻ ലക്ഷ്യമിട്ടതായും ഉത്തരവിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചതിനാണ് പ്രശാന്തിനെതിരെ നടപടി. മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിനാണ് ഗോപാലകൃഷ്ണന് സസ്പെൻഷൻ ലഭിച്ചത്. എന്നാൽ രണ്ട് ഉദ്യോഗസ്ഥരും കൃത്യനിർവഹണത്തിൽ വീഴ്ചയോ ക്രമക്കേടോ കാട്ടിയെന്ന പരാതിയില്ല. അതിനാൽ ഇത് ഭരണപരമായ നടപടി അല്ല. രണ്ടുപേർക്കും ഷോക്കോസ് നോട്ടീസ് നൽകും.ഇതിനു അവർ നൽകുന്ന വിശദീകരണം വിലയിരുത്തിയാണ് സസ്പെൻഷൻ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.