![](https://newskerala.net/wp-content/uploads/2024/11/slipper-mvd_1200x630xt-1024x538.jpg)
കൊച്ചി : പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിൻ്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് എതിർകക്ഷികൾക്ക് നോട്ടീസയച്ചു. ഹർജി ഡിസംബർ പത്തിന് പരിഗണിക്കാൻ മാറ്റി.
പ്രായപൂർത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാൻ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളിൽ പോലും 199 എ വകുപ്പ് പ്രകാരം വാഹനത്തിന്റെ ഉടമക്കോ രക്ഷിതാവിനോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. നിലവിലെ മോട്ടോർ വാഹന നിയമ പ്രകാരം ഇതേ കേസിൽ പരമാവധി മൂന്ന് മാസമാണ് തടവ് ശിക്ഷ.
യുവതി ബഹളം വച്ചതോടെ മാലയുമായി ഇറങ്ങിയോടി, പിന്നെയും പ്രദേശത്തെ 2 വീട്ടിൽ കയറി കള്ളൻ; മോഷ്ടിച്ചതിൽ വരവ് മാലയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]