
ചീത്ത കൊളസ്ട്രോള്‍ ആണ് ഇന്ന് പലരുടെയും പ്രധാന വില്ലന്‍. ഭക്ഷണരീതിയില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും.
അത്തരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ദിവസവും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… പയര്‍ വര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. രണ്ട്… ബെറി പഴങ്ങള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളില്‍ ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. മൂന്ന്… ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ചീര കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. നാല്… ഡാര്‍ക്ക് ചോക്ലേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നതും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. അഞ്ച്… വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഇതിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ആറ്… നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also read: രോഗ പ്രതിരോധശേഷി കുറവാണോ? പതിവായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍… youtubevideo Last Updated Nov 11, 2023, 8:18 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]