
തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനം തുടർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നുവെന്ന് ഗവർണർ കുറ്റപ്പെടുത്തി.
പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് വേണ്ടിയും വൻ തുകയാണ് ചെലവഴിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിലും ഗവർണർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണെന്നും ഗവർണർ വ്യക്തമാക്കി. കർഷകന്റെ കുടുംബത്തെ കാണാൻ തിരുവല്ലയിലെത്തുമെന്നും ഗവർണർ അറിയിച്ചു.
സുപ്രീം കോടതി ‘വിശുദ്ധ പശു’, സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ ഗവർണർ Last Updated Nov 11, 2023, 12:22 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]