ബാലുശ്ശേരി (കോഴിക്കോട്) ∙
മദ്രസ അധ്യാപകൻ പൊലീസ് പിടിയിൽ. കണ്ണൂർ സ്വദേശിയായ ഫൈസൽ എന്നയാളാണ് പിടിയിലായത്.
പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചതിനെ തുടർന്നു ബാലുശ്ശേരി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി തന്റെ മോട്ടോർ സൈക്കിളിൽ എത്തിയാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഇരുന്നൂറിലേറെ സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെൽ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്.
ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ നിർദേശപ്രകാരം ബാലുശ്ശേരി സബ് ഇൻസ്പെക്ടർ ഗ്രീഷ്മയുടെ നേതൃത്വത്തിൽ കുറ്റ്യാടി പത്തിരിപ്പറ്റ എന്ന സ്ഥലത്ത് നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]