കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ അഹമ്മദ് മാരിടൈം ഏരിയയിൽ (അൽ-ഖൈറാൻ) ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് വിപുലമായ സുരക്ഷാ-ഗതാഗത പരിശോധന നടത്തി. പൊതുസുരക്ഷ ശക്തമാക്കുന്നതിനും ഗതാഗത നിയമങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി വെള്ളിയാഴ്ചയായിരുന്നു ക്യാമ്പയിൻ.
എമർജൻസി പൊലീസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹെംലാൻ ഹാദിരി അൽ-ഹെംലാൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു പരിശോധന. തീരദേശ വിനോദസഞ്ചാര മേഖലയായ ഇവിടെ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിശോധന.
ഇതിന്റെ ഭാഗമായി മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് അന്വേഷിച്ചുവന്നിരുന്ന 12 വാഹനങ്ങൾ പിടിച്ചെടുത്തു.
മോഷ്ടിക്കപ്പെട്ട ഒരു മോട്ടോർ സൈക്കിളും കണ്ടെടുത്തു.
പരിശോധനയിൽ ഇഖാമ നിയമലംഘകരായ ആറ് പേരെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ പ്രതികളായ അഞ്ച് പേർ പിടിയിലായി.
സ്പോൺസറിൽ നിന്ന് ഒളിച്ചോടിയ ഒൻപത് പേരെ കണ്ടെത്തി. തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത ഏഴ് പേരെയും കസ്റ്റഡിയിലെടുത്തു.
349 ഗതാഗത നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

