വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 17 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 90 റൺസ് എന്ന ശക്തമായ നിലയിലാണ്.
45 പന്തിൽ 49 റൺസുമായി സ്മൃതി മന്ദാനയും 57 പന്തിൽ 40 റൺസെടുത്ത് പ്രതികാ റാവലുമാണ് ക്രീസിൽ. മത്സരത്തിൽ വ്യക്തിഗത സ്കോർ 18 റൺസ് പിന്നിട്ടതോടെ സ്മൃതി മന്ദാന ചരിത്രനേട്ടം കുറിച്ചു.
ഒരു കലണ്ടർ വർഷം ഏകദിനത്തിൽ 1000 റൺസ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോർഡാണ് സ്മൃതി സ്വന്തമാക്കിയത്. ഈ മത്സരത്തിന് മുൻപ് 17 ഏകദിനങ്ങളിൽ നിന്ന് 982 റൺസായിരുന്നു സ്മൃതിയുടെ സമ്പാദ്യം.
ഓസീസിനെതിരെ 18 റൺസ് കൂടി നേടിയതോടെയാണ് വനിതാ ഏകദിന ക്രിക്കറ്റിലെ ഈ സുവർണ്ണ നേട്ടം ഇന്ത്യൻ താരം സ്വന്തം പേരിൽ കുറിച്ചത്. ഇതോടെ, 1997-ൽ 970 റൺസ് നേടിയ ഓസ്ട്രേലിയയുടെ ബെലിൻഡ ക്ലാർക്കിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡ് (882), ന്യൂസിലൻഡിന്റെ ഡെബ്ബി ഹോക്ക്ലി (880), ആമി സാറ്റർവൈറ്റ് (853) എന്നിവരാണ് ഈ പട്ടികയിൽ സ്മൃതിക്ക് പിന്നിലുള്ള മറ്റ് താരങ്ങൾ. ഈ വർഷം കളിച്ച 18 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെയാണ് സ്മൃതിയുടെ നേട്ടം.
THE HISTORIC MOMENT ❤️- Smriti Mandhana completing 1000 runs in a Calender year in Women’s ODIs. pic.twitter.com/UhXAGo1gwK — Johns.
(@CricCrazyJohns) October 12, 2025 ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യൻ ഓപ്പണർമാർ ശ്രദ്ധയോടെയാണ് തുടങ്ങിയത്. ആദ്യ മൂന്ന് ഓവറിൽ ഒമ്പത് റൺസ് മാത്രമാണ് നേടാനായത്.
എന്നാൽ പിന്നീട് സ്മൃതി മന്ദാനയും പ്രതിക റാവലും ചേർന്ന് സ്കോറിംഗ് വേഗത്തിലാക്കി. സോഫി മോളിനെക്സിന്റെ ഓവറിൽ രണ്ട് ഫോറും ഒരു സിക്സും പറത്തി മന്ദാന ടോപ് ഗിയറിലായപ്പോൾ, ആഷ്ലി ഗാർഡ്നറുടെ ഓവറിൽ ഒരു സിക്സും രണ്ട് ഫോറും നേടി പ്രതികയും മികച്ച പിന്തുണ നൽകി.
പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 71 റൺസ് എന്ന നിലയിലായിരുന്നു. ഓസ്ട്രേലിയ പ്ലേയിംഗ് XI: അലീസ ഹീലി (ക്യാപ്റ്റൻ), ഫീബ് ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെൽ സതർലാൻഡ്, ആഷ്ലീ ഗാർഡ്നർ, തഹ്ലിയ മക്ഗ്രാത്ത്, സോഫി മോളിനക്സ്, കിം ഗാർത്ത്, അലാന കിംഗ്, മേഗൻ ഷട്ട്.
ഇന്ത്യ പ്ലേയിംഗ് XI: പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, റിച്ച ഘോഷ്, അമൻജോത് കൗർ, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി. കൂടുതൽ കായിക വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]