മലപ്പുറം: ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ അസൗകര്യം സോഷ്യൽ മീഡിയയിലൂടെ ചൂണ്ടിക്കാണിച്ച ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു. ചേലേമ്പ്ര സ്വദേശി സുബൈറിനെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എൺപത് ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന സുബൈർ, ആരോഗ്യ കേന്ദ്രത്തിൽ റാമ്പ് ഇല്ലാത്തതുമൂലമുള്ള ദുരിതം വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ശ്രദ്ധ നേടിയതിനെ തുടർന്ന് അധികൃതർ ആരോഗ്യകേന്ദ്രത്തിൽ റാമ്പ് സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ ഇതിന് പിന്നാലെ, ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സുബൈറിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ആശുപത്രിയിൽ ബഹളമുണ്ടാക്കി, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി, മോശമായി പെരുമാറി, സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷാ നിയമപ്രകാരമാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്. ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാണിച്ച വ്യക്തിക്കെതിരെ തന്നെ കേസെടുത്ത നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]