കോട്ടയം ∙ കാണക്കാരി ജെസി
പ്രതി സാം കെ.ജോർജിനെ ഡിജിറ്റൽ തെളിവുകളിൽ കുരുക്കാൻ അന്വേഷണ സംഘം. അറസ്റ്റിലാകുമ്പോൾ ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ഇറാനിയൻ യുവതിയുമായി നടത്തിയ ചാറ്റുകളാണ് ഇതിൽ പ്രധാനം.
ഇതര സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് സാം ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കൊക്കയിലെറിഞ്ഞു.
ജെസിയുടെ ഫോണുകളുടെ റൂട്ട് മാപ്പ് ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
കൊലപാതകത്തിനു ശേഷം ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂപോയിന്റിൽ മൃതദേഹം ഉപേക്ഷിക്കാൻ പോയപ്പോൾ ജെസിയുടെ ഫോണുകൾ കയ്യിൽ കരുതിയത് സാമിനു വിനയാകുമെന്നാണ് സൂചന.
പാറക്കുളത്തിൽനിന്ന് ലഭിച്ച ജെസിയുടെ ഫോണുകളുടെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പർ കിട്ടിയാൽ ഫോൺ സഞ്ചരിച്ച വഴി സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനാകും. കൊലപാതകം നടന്ന 26ന് രാത്രി ഉടുമ്പന്നൂരിൽ സാം ഉണ്ടായിരുന്നുവെന്ന് സാമിന്റെ ഫോൺ ലൊക്കേഷൻ ഡേറ്റയിൽ നിന്ന് വ്യക്തമാണ്.
സാം കയ്യിൽ കരുതിയിരുന്ന ജെസിയുടെ ഫോണുകളുടെ ലൊക്കേഷനും ഇവിടെയാണെന്നു തെളിഞ്ഞാൽ കുറ്റകൃത്യത്തിലെ സാമിന്റെ പങ്ക് വ്യക്തമാകും.
പിറ്റേന്ന് പകൽ എംജി യൂണിവേഴ്സിറ്റി ക്യാംപസിലെ പാറക്കുളത്തിൽ എറിയുന്നതിനു തൊട്ടുമുൻപാണ് ഈ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തത് എന്നാണ് സാം നൽകിയ മൊഴി. അങ്ങനെയെങ്കിൽ ക്രൂരകൃത്യം നടത്തിയതിനു ശേഷമുള്ള സാമിന്റെ യാത്രാവഴിയുടെ പൂർണരൂപം ജെസിയുടെ ഫോണുകളുടെ ലൊക്കേഷൻ ഡേറ്റ നൽകും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

