
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ശബരിമലയിലെ തീര്‍ത്ഥാടന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും തിരുവിതാംകൂര്‍ ദവസ്വം ബോര്‍ഡിനും എതിരെ ഹൈന്ദവ സംഘടനകള്‍. വിഷയത്തില്‍ ഇരുകൂട്ടര്‍ക്കും അനാസ്ഥയാണെന്ന് ആരോപിച്ച് യോഗം ചേരാനാണ് ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. സമരപരിപാടികളും ബോധവല്‍ക്കരണവും നടത്താനാണ് തീരുമാനം. ഒക്ടോബര്‍ 26ന് പന്തളത്താണ് യോഗം.
ഒക്ടോബര്‍ 16ന് തിരുവാഭരണ മാളികയില്‍ നാമജപ പ്രാര്‍ത്ഥനയും നടത്തും. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ വിവിധ അയ്യപ്പഭക്ത സംഘടനകളുടെ ഭാരവാഹികള്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ അതിന്റെ പേരില്‍ ഭക്തരെ ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും അനുവദിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്.
വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രം ദര്‍ശനം എന്നത് അംഗീകരിക്കാന്‍ ഹൈന്ദവ സംഘടനകള്‍ തയ്യാറല്ല. കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന ക്ഷേത്രത്തിലെ തീര്‍ഥാടനം സുഗമമാക്കേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കടമയാണ്. കഴിഞ്ഞ ഏതാനും കാലങ്ങളായി തീര്‍ഥാടനം നിയന്ത്രിക്കുന്നത് പൊലീസാണ്. ഭക്തര്‍ക്ക് സുരക്ഷ ഒരുക്കേണ്ട പൊലീസ് ശബരിമലയില്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കി ഭരണം നിയന്ത്രിക്കുന്ന അവസ്ഥയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ശബരിമല ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടകരുടെയും സുരക്ഷയ്ക്ക് തിരക്ക് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും വരുമാനമല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യമെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെയാണ് കഴിഞ്ഞ മണ്ഡലകാലത്ത് ഭക്തരെ തടയേണ്ട സാഹചര്യമുണ്ടായത് . വെര്‍ച്വല്‍ ക്യൂവിലൂടെയേ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകൂ.
ദിവസം 30000 ഭക്തര്‍ സ്പോട്ട് ബുക്കിംഗിലൂടെ എത്തി. തിരക്കേറിയപ്പോള്‍ സ്പോട്ട് ബുക്കിംഗ് പോലുമില്ലാതെ പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തി പൊലീസിന് ഭക്തരെ കടത്തിവിടേണ്ടിവന്നു. ഏതെങ്കിലും കാരണവശാല്‍ തീര്‍ത്ഥാടകരെ കുറിച്ചുള്ള വിവരം ശേഖരിക്കേണ്ടിവന്നാല്‍ ഡേറ്റ പ്രയോജനം ചെയ്യും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നവര്‍ക്ക് ദര്ശനത്തിനെത്താന് 24 മണിക്കൂര്‍ മുന്‍പും പിന്‍പും സാവകാശം നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.