
കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ സ്വന്തക്കാരായി കാണുന്നവരാണ് യുവ കൃഷ്ണയും മൃദുല വിജയും. സ്ക്രീനില്‍ എന്നാണ് ഒന്നിച്ച് കാണാന്‍ കഴിയുക എന്ന ചോദ്യം വളരെ മുന്‍പേ ഉയര്‍ന്നിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്കില്‍ ഇരുവരും അതിഥികളായി എത്തിയപ്പോള്‍ ഇതേക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍. ഒന്നിച്ച് അഭിനയിക്കണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. അവസരം കിട്ടിയിട്ടില്ല ഇതുവരെ എന്നായിരുന്നു യുവ പറഞ്ഞത്. പാട്ടും ഡാന്‍സുമൊക്കെയായി സ്റ്റാര്‍ മാജിക്കില്‍ കൈയ്യടി നേടിയിരുന്നു ഇരുവരും. വ്യത്യസ്ത ടീമിലായി മത്സരിച്ച് യുവയെ അടിക്കാനുള്ള അവസരവും മൃദുലയ്ക്ക് ലഭിച്ചിരുന്നു.
അടുത്തിടെയായി പുതിയ വ്ളോഗുകളൊന്നും കാണുന്നുണ്ടായിരുന്നില്ല. തിരക്കിട്ട ഷെഡ്യൂള്‍ കാരണം വീഡിയോ ഒന്നും ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്നായിരുന്നു യുവ പറഞ്ഞത്. പരമ്പരകളുമായി തിരക്കിലാണെങ്കിലും ഒന്നിച്ച് ചെലവഴിക്കാനും സമയം കണ്ടെത്താറുണ്ട് ഇരുവരും. ഫാമിലി ടൈം എന്നത് മൃദുലയ്ക്ക് നിര്‍ബന്ധമുള്ള കാര്യമാണെന്ന് യുവ പറഞ്ഞിരുന്നു. മുന്‍പ് ഒരേ സമയത്ത് ഒന്നിലധികം പരമ്പര ചെയ്യുമായിരുന്നു. മകളോടൊപ്പം ചെലവഴിക്കാന്‍ ഒട്ടും സമയം കിട്ടുന്നുണ്ടായിരുന്നില്ല. അതോടെയാണ് ഒരു സമയത്ത് ഒരു സീരിയല്‍ എന്ന് താന്‍ തീരുമാനിച്ചതെന്നും യുവ വ്യക്തമാക്കിയിരുന്നു.
ബീച്ചില്‍ നിന്നുള്ള ഇവരുടെ റൊമാന്റിക് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ യാത്രയില്‍ മകളെ കൂട്ടിയില്ലായിരുന്നോ എന്ന ചോദ്യത്തിന് യുവ മറുപടിയേകിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഈ ട്രിപ്പില്‍ വാവ വന്നില്ലേ എന്ന് ചോദിക്കുന്നവര്‍ക്കായി, വാവ ആയാലും ഭാര്യയ്ക്കും ഭര്‍ത്താവിനും ഒന്നിച്ച് ചെലവഴിക്കാന്‍ സമയം വേണം, ദാമ്പത്യ ബന്ധം സുഗമമായി മുന്നോട്ട് പോവാന്‍ അത് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും ഭാര്യ ആയാലും ഭര്‍ത്താവ് ആയാലും. മകള്‍ക്കൊപ്പമുള്ള ചിത്രവും യുവ സ്റ്റോറിയില്‍ ചേര്‍ത്തിരുന്നു.
View this post on Instagram
മകള്‍ക്ക് ഇപ്പോള്‍ അമ്മയെ വലിയ കാര്യമാണ്, കുറേക്കഴിഞ്ഞാല്‍ അവളെ ഞാന്‍ അച്ഛക്കുട്ടിയാക്കി മാറ്റുമെന്നായിരുന്നു യുവ പറഞ്ഞത്. ഗര്‍ഭിണിയായതിനെക്കുറിച്ചും, പ്രസവത്തെക്കുറിച്ചും, മകള്‍ വന്നതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള വീഡിയോകള്‍ വൈറലായിരുന്നു.
‘പ്രപഞ്ചത്തിനപ്പുറം ചിരഞ്ജീവിയുടെ മെഗാ മാസ്’: വിശ്വംഭരയുടെ ടീസർ പുറത്ത്
‘ഒന്നും ഞങ്ങളുടെ കൈയ്യിലല്ല’: ഇന്‍ഡിഗോയ്ക്കെതിരെ ആഞ്ഞടിച്ച് ശ്രുതി ഹാസന്, എയര്‍ലൈന്റെ മറുപടി ഇങ്ങനെ !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]