
വ്യത്യസ്ത ലുക്കിലെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഫാഷൻ സെൻസ് തന്നെയാണ് അതിന് കാരണം. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ഞൊടിയിട കൊണ്ട് വൈറാലാകാറുമുണ്ട്. അത്തരത്തിലൊരു പോസ്റ്റിട്ട് വീണ്ടും സോഷ്യൽ മീഡിയയെ തീപിടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി.
മമ്മൂട്ടി തന്നെയാണ് പുത്തൻ ലുക്ക് ഷെയർ ചെയ്തിരിക്കുന്നത്. കൂൾ ആന്റ് മാസ് ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിൽ ഉള്ളത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. “ഞങ്ങൾ ഇനി എന്ത് ചെയ്യണം എന്ന് ഇക്ക തന്നെ പറ, അപമാനിച്ചു കഴിഞ്ഞെങ്കി, ഞങ്ങൾ അങ്ങ് പോയിക്കോട്ടെ എന്ന് യൂത്തമാർ, ഇങ്ങള് ഇത് എന്തിനുള്ള പുറപ്പാടാണ് മമ്മൂക്കാ, നിങ്ങൾ പ്രായത്തെ പറഞ്ഞു മനസിലാക്ക് ഞാൻ ആധാർ ആയിട്ടുവരാം, യുവനടന്മാരെ ജീവിക്കാൻ അനുവദിക്കൂലാലേ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]